തിരുവനന്തപുരം: സ്വകാര്യ ബസുകള്‍ വാടകയ്‌ക്കെടുത്ത് ഓടിക്കാനൊരുങ്ങുന്നു കെഎസ്ആര്‍ടിസി. ഇലക്ട്രിക് ബസുകള്‍ വാടകയ്‌ക്കെടുത്തതിനു പിന്നാലെയാണ് 15,000 ബസുകള്‍ കൂടി വാടകയ്‌ക്കെടുക്കാന്‍ കെഎസ്ആര്‍ടിസി പദ്ധതിയിടുന്നതെന്ന് എംഡി ടോമിന്‍ തച്ചങ്കരി അറിയിച്ചു. പദ്ധതിക്ക് അനുമതി കിട്ടിയാല്‍ വരുമാനത്തില്‍ വന്‍ കുതിച്ചുചാട്ടം ഉണ്ടാകുമെന്നും ടോമില്‍ തച്ചങ്കരി പറഞ്ഞു.
ഇന്ധനവില കുതിച്ചുയരുന്ന സാഹചര്യത്തിലാണ് കെഎസ്ആര്‍ടിസി ഇലക്ട്രിക് ബസുകള്‍ വാടകയക്കെടുത്തത്. ഇലക്ട്രിക് ബസുകള്‍ക്ക് ഒന്നര കോടിയിലധികമാണ് വില. ഈ തുകയ്ക്ക് ബസ് വാങ്ങാന്‍ കെഎസ്ആര്‍ടിസിക്ക് ഇപ്പോഴത്തെ സാമ്പത്തിക നിലയില്‍ സാധിക്കാത്തതിനാലാണ് ബസ് വാടകയ്‌ക്കെടുത്തത്. സ്‌കാനിയ ബസുകളും കെഎസ്ആര്‍ടിസി വാടകയക്കെടുത്ത് സര്‍വീസ് നടത്തിയിരുന്നു.