കണ്ണൂര്‍: കണ്ണൂരില്‍ ഓട്ടോറിക്ഷയ്ക്കു മേല്‍ മരം വീണ് യുവതി മരിച്ചു. ഇരിട്ടി എടത്തൊടികയിലായിരുന്നു അപകടം. ആര്യപ്പറമ്പ് സ്വദേശിനി കാഞ്ഞിരക്കാട്ട് സിതാര(20)യാണ് മരിച്ചത്. അപകടത്തില്‍ നാലു പേര്‍ക്ക് പരിക്കേറ്റു. ഇവരെ ആശുപത്രിയിലേക്കു മാറ്റി.
കനത്ത മഴയില്‍ വഴിവക്കില്‍ നിന്നിരുന്ന മരം ഒടിഞ്ഞ് ഇവര്‍ സഞ്ചരിച്ചിരുന്ന ഓട്ടോയ്ക്കുമേല്‍ വീഴുകയായിരുന്നു.