തിരുവനന്തപുരം: അമ്മയ്‌ക്കൊപ്പം നടന്നു വരികയായിരുന്ന എട്ടുവയസ്സുകാരിയെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ച മധ്യവയസ്‌കന്‍ അറസ്റ്റില്‍. വെളിയംകോട് കൈനിക്കര സ്വദേശി കുഴിവിളപുത്തന്‍ വീട്ടില്‍ രാജുവിനെയാണ് പോലീസ് പിടികൂടിയത്.
തമ്പാനൂര്‍ ഓവര്‍ ബ്രിഡ്ജ് യുസിഒ ബാങ്കിനു സമീപത്തുനിന്നാണ് പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ചത്. അമ്മയുടെ കൂടെ നടന്നുവരികയായിരുന്നു പെണ്‍കുട്ടി. പ്രതി ഇവര്‍ക്കൊപ്പം നടന്നെത്തി പെണ്‍കുട്ടിയുടെ കഴുത്തില്‍ ചുറ്റിപ്പിടിച്ച് എടുത്തുകൊണ്ടുപോകാന്‍ ശ്രമിക്കുകയായിരുന്നു. അമ്മ ബഹളം വച്ചതിനെത്തുടര്‍ന്ന് ഇയാള്‍ പെണ്‍കുട്ടിയെ ഉപേക്ഷിച്ച് ഓടി രക്ഷപ്പെട്ടു.
തുടര്‍ന്ന് വിവരം പോലീസിലറിയിക്കുകയും ദൃക്സാക്ഷികള്‍ നല്‍കിയ വിവരങ്ങളുടെ അടിസ്ഥാനത്തില്‍ തിരച്ചില്‍ നടത്തി പ്രതിയെ കണ്ടെത്തുകയുമായിരുന്നു. പ്രതിയെക്കുറിച്ചുള്ള കൂടുതല്‍ അന്വേഷണങ്ങള്‍ നടന്നുവരികയാണെന്ന് പോലീസ് അറിയിച്ചു. തമ്പാനൂര്‍ സിഐ സജികുമാറിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് പ്രതിയെ പിടികൂടിയത്. ഇയാളെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.