മോഹന്‍ലാലിനെതിരെ സിനിമ – സാംസ്‌കാരിക പ്രവര്‍ത്തകര്‍ മുഖ്യമന്ത്രിയെ സമീപിച്ചതിന് പിന്നില്‍ വര്‍ഗീയ അജണ്ട ഉണ്ടെന്ന് ഹിന്ദു ഹെല്‍പ് ലൈന്‍ നേതാവും എഎച്പി ദേശീയ സെക്രെട്ടറിയുമായ അഡ്വ. പ്രതീഷ് വിശ്വനാഥ്. കേരളത്തില്‍ സാംസ്‌കാരിക പ്രവര്‍ത്തകര്‍ നടത്തുന്ന ഇടപെടലുകള്‍ക്ക് പിന്നില്‍ വര്‍ഗീയ അജെണ്ടയും ഒരു സ്ഥിരം പാറ്റേണ്‍ ഉണ്ടെന്നാണ് ഫേസ്ബൂക്കിലൂടെ പ്രതീഷ് വിശ്വനാഥ് ആരോപിക്കുന്നത്.
പോസ്റ്റ് വായിക്കാം
ഇന്നസെന്റും മമ്മൂട്ടിയും തലപ്പത്തിരുന്നപ്പോള്‍ അവര്‍ക്കെതിരെ ഉണ്ടാകാത്ത പ്രതിഷേധം മോഹന്‍ലാല്‍ എന്ന വ്യക്തിക്ക് നേരേ ഉണ്ടാകുന്നത് ആദ്യ രണ്ടു പേരും ന്യൂനപക്ഷ വിഭാഗം ആയതു കൊണ്ടാണോ ?
അമ്മ എന്ന സംഘടനയുടെ നേരെയുള്ള പ്രതിഷേധമാണെന്‍കില്‍ എന്തു കൊണ്ട് ദിലീപിനെ തിരിച്ചെടുക്കാനുള്ള തീരുമാനം കൈക്കൊണ്ട് അമ്മ എക്‌സിക്യൂട്ടീവിന്റെ തലപ്പത്തിരുന്ന മമ്മൂട്ടിയെ സംസ്ഥാനം ഭരിക്കുന്ന പാര്‍ട്ടിയുടെ ചാനലിന്റെ തലപ്പത്തു നിന്നും മാറ്റണം എന്ന ആവശ്യം ഇവര്‍ ഉയര്‍ത്താത്തത് ?
ശബരിമല, മോഹന്‍ലാല്‍, നഗ്‌ന സരസ്വതി ദേവി, രാമായണം തുടങ്ങി കേരളത്തിലെ ഈ ഇടക്കാലത്തെ ബുദ്ധിജീവി ആക്രമണങ്ങള്‍ക്ക് മുഴുവന്‍ ഒരു പാറ്റേണുണ്ട്… അതില്‍ നിന്നും പ്രേരണ ഉള്‍ക്കൊണ്ട് ഏതേലും തീക്കുനിമാര്‍ പര്‍ദ തുന്നിയാല്‍ വലിയ പ്രതിഷേധമൊന്നും ഉണ്ടാകാതെ തന്നെ മാപ്പ് പറയേണ്ടിയും വരുന്നുണ്ട്… ഏതോ അന്തര്‍ധാര ശക്തമായി നിയന്ത്രിക്കുന്നുണ്ടെന്ന് വ്യക്തമാണ്.
ലാലേട്ടനു നേരെ ഇപ്പോള്‍ ഉണ്ടായിരിക്കുന്ന ഈ ആക്രമണത്തെ നിസ്സാരമായി കണ്ടില്ലെന്നു നടിക്കാനാകില്ല. 108 പേര്‍ ലാലേട്ടനെതിരെ ഒപ്പിടാന്‍ തയ്യാറായാല്‍ 10008 പേര്‍ ലാലേട്ടനെ അനുകൂലിച്ച് ഒപ്പിടുകയാണ് വേണ്ടത്.