കൊച്ചി: സംസ്ഥാന ചലച്ചിത്ര പുരസ്‌കാര വിതരണ ചടങ്ങിലേക്ക് ‘അമ്മ’ പ്രസിഡന്റും നടനുമായ മോഹന്‍ലാലിനെ ക്ഷണിച്ചതിനെ തുടര്‍ന്നുണ്ടായ പ്രശ്‌നങ്ങളില്‍ മോഹന്‍ലാല്‍ ആരാധകര്‍ ഉള്‍പ്പെടെയുള്ളവരുടെ പ്രതികരണങ്ങള്‍ ഉയര്‍ന്നു വന്നിരുന്നു. എന്നാല്‍ മോഹന്‍ലാല്‍ ആരാധകരുടെ ഒരു ഒഫീഷ്യല്‍ അഭിപ്രായ പ്രകടനങ്ങള്‍ ഒന്നും തന്നെ ഉണ്ടായിരുന്നില്ല.
എന്നാല്‍ ഇപ്പോള്‍ മോഹന്‍ലാല്‍ ഫാന്‍സ് സ്റ്റേറ്റ് ജെനറല്‍ സെക്രട്രി വിമല്‍ കുമാര്‍ ഫേസ്ബുക്ക് ലൈവിലൂടെ പ്രതികരിച്ചിരിക്കുകയാണ്. 100 പേരുടെ വോട്ടുകള്‍ കാണിച്ച് പേടിപ്പിക്കാന്‍ നോക്കണ്ട എന്നും, കേരളത്തിലെ മൂന്നര കോടി ജനങ്ങളുടെ
വോട്ടുകള്‍ ഞങ്ങള്‍ ശേഖരിച്ചു കാണിക്കാം എന്നും വിമല്‍ കുമാര്‍ പറയുന്നു.
അതേസമയം, സംസ്ഥാന ചലച്ചിത്ര പുരസ്‌കാര വിതരണ ചടങ്ങിലേക്ക് ‘അമ്മ’ പ്രസിഡന്റും നടനുമായ മോഹന്‍ലാലിനെ ക്ഷണിച്ചിട്ടില്ലെന്ന് ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ കമല്‍. സാംസ്‌കാരിക വകുപ്പ് മന്ത്രിയാണ് ഇക്കാര്യത്തില്‍ തീരുമാനമെടുക്കേണ്ടതെന്നും കമല്‍ വ്യക്തമാക്കി. മോഹന്‍ലാലിനെതിരായ നീക്കത്തിന് പിന്നില്‍ ചിലരുടെ രാഷ്ട്രീയ താല്‍പര്യമാണ്. മോഹന്‍ലാലിനെ പുരസ്‌കാര വിതരണച്ചടങ്ങിലേക്ക് വിളിക്കാന്‍ തീരുമാനിച്ചാല്‍ കൂടെ നില്‍ക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
ചടങ്ങില്‍ മുഖ്യാതിഥിയെ തീരുമാനിക്കുന്നത് സര്‍ക്കാര്‍ ആണെന്നും മോഹന്‍ലാലിനെതിരായ ഹരജിയില്‍ ഒപ്പിട്ടിട്ടില്ലെന്നും കമല്‍ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. പുരസ്‌കാരചടങ്ങില്‍ നടന്‍ മോഹന്‍ലാലിനെ ക്ഷണിക്കാനുള്ള സര്‍ക്കാര്‍ തീരുമാനത്തില്‍ പ്രതിഷേധമറിയിച്ച് ഒരു വിഭാഗം രംഗത്തെത്തിയതിന് പിന്നാലെയാണ് പ്രതികരണവുമായി കമല്‍ രംഗത്തെത്തിയത്. ഇത് കൂടാതെ നിവേദനത്തില്‍ ഒപ്പിട്ടിട്ടില്ലെന്ന് വ്യക്തമാക്കി പ്രകാശ് രാജും രംഗത്തെത്തി.