ഡി.എം.കെ നേതാവും തമിഴ്‌നാട് മുന്‍ മുഖ്യമന്ത്രിയുമായ എം. കരുണാനിധിയുടെ ആരോഗ്യ നിലയില്‍ പുരോഗതി ഉണ്ടായതായി മകന്‍ എം. കെ. സ്റ്റാലിന്‍ അറിയിച്ചു. അദ്ദേഹവുമായി ബന്ധപ്പെട്ട അഭ്യൂഹങ്ങള്‍ വിശ്വസിക്കരുതെന്നും സ്റ്റാലിന്‍ അവശ്യപ്പെട്ടു.
ആശുപത്രിക്ക് പുറത്ത് പോലീസ് നല്‍കുന്ന നിര്‍ദ്ദേശങ്ങള്‍ അണികള്‍ അനുസരിക്കണമെന്നും, സംയമനം പാലിക്കുമെന്നാണ് വിശ്വാസമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.