നാന്‍ജിങ്: വീണ്ടും സിന്ധുവിന് ഒരിക്കല്‍ കൂടി മാരിന്‍ എന്ന എതിരാളിയോട് തോറ്റ് പ്രധാന കിരീടം നഷ്ടമായി. ലോക ചാമ്പ്യന്‍ഷിപ്പില്‍ സിന്ദുവിന് വീണ്ടും വെള്ളി. നേരിട്ടുള്ള സെറ്റുകള്‍ക്കായിരുന്നു മാരിന്റെ ജയം. സ്‌കോര്‍ 19-21, 10-21.
മാരിന്റെ മൂന്നാം ലോക കിരീടമാണിത്. 2014, 2015 വര്‍ഷങ്ങളിലായിരുന്നു ഇതിന് മുമ്പ് മരിന്‍ വിജയിയായത്. ഫൈനല്‍ മത്സരത്തില്‍ മാരിനെതിരെ താളം കണ്ടെത്തുന്നതില്‍ സിന്ധു പരാജയപ്പെട്ടു. ആദ്യ ഗെയിമില്‍ മികച്ച പോരാട്ടം നടത്തിയ സിന്ധുവിന് പിന്നീട് ആ മികവ് ആവര്‍ത്തിക്കാനായില്ല. മാരക ഫോമില്‍ കളിക്കുന്ന മാരിന്‍ മുന്നില്‍ ഇന്ത്യന്‍ താരത്തിന് രണ്ടാം ഗെയിമില്‍ കാര്യമായി ഒന്നും ചെയ്യാനായില്ല.
കഴിഞ്ഞ ഒളിമ്പിക്‌സിലും ഫൈനലില്‍ സിന്ധുവിന് മാരിനോട് കീഴടങ്ങിയിരുന്നു. 2016 ന് ശേഷം ഇതാദ്യമായാണ് ഒരു പ്രധാന മത്സരത്തില്‍ ഇരുവരും ഏറ്റുമുട്ടിയത്. സെമിഫൈനല്‍ പോരാട്ടത്തില്‍ ലോക റാങ്കിങ്ങിലെ രണ്ടാം നമ്പര്‍ താരം ജപ്പാെന്റ അകാനെ യമാഗുച്ചിയെ നേരിട്ടുള്ള ഗെയിമിന് കീഴടക്കിയാണ് സിന്ധു ഫൈനലില്‍ കടന്നത്.