മുംബൈ: ഓഹരി വിപണിയില്‍ സെനസെക്‌സിന്റെ ചരിത്രത്തില്‍ ആദ്യമായി 38,000 കടന്നു. നിഫ്റ്റി 11,500നും അടുത്തെത്തി. സെന്‍സെക്സ് 118.09 പോയന്റ് ഉയര്‍ന്ന് 38,050.65ലും നിഫ്റ്റി 27 പോയന്റ് നേട്ടത്തില്‍ 11,495.20ലുമാണ് വ്യാപാരം നടക്കുന്നത്.
സെന്‍സെക്സ് ഉയര്‍ന്നതോടെ എല്ലാ സെക്ടറല്‍ സൂചികകളും നേട്ടത്തിലാണ്. ലോഹം, എനര്‍ജി, പൊതുമേഖല ബാങ്കുകള്‍ തുടങ്ങിട വിഭാഗങ്ങളാണ് മികച്ച നേട്ടത്തില്‍.
ഐ.സി.ഐ.സി.ഐ ബാങ്ക്, സിപ്ല, സണ്‍ ഫാര്‍മ, ടാറ്റ മോട്ടോഴ്സ്, എസ്.ബി.ഐ, ഇന്‍ഫോസിസ്, ഹിന്‍ഡാല്‍കോ, റിലയന്‍സ്, ബജാജ് ഓട്ടോ, ഹീറോ മോട്ടോര്‍കോര്‍പ്, ടെക് മഹീന്ദ്ര തുടങ്ങിയ ഓഹരികള്‍ നേട്ടത്തിലാണ്. ടൈറ്റന്‍ കമ്പനി, യു.പി.എല്‍, ഒ.എന്‍.ജി.സി, ഹിന്ദുസ്ഥാന്‍ യുണിലിവര്‍, മാരുതി സുസുകി, എച്ച്.ഡി.എഫ്.സി ബാങ്ക്, ഭാരതി എയര്‍ടെല്‍, വിപ്രോ, എച്ച്.സി.എല്‍ ടെക് തുടങ്ങിയ ഓഹരികള്‍ നഷ്ടത്തിലുമാണ്.