മലപ്പുറം: മലപ്പുറത്ത് കാളികാവ് മുത്തന്‍ തണ്ട് പാലം ഒലിച്ച് പോയി. മാളിയേക്കല്‍ പ്രദേശത്തുള്ളവര്‍ പ്രധാനമായും ആശ്രയിക്കുന്ന പാലമാണിത്. കാളികാവ് ചോക്കാട് പഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന പാലമാണിത്. പാലം വീതി കൂട്ടി പുതുക്കിപ്പണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെട്ടിരുന്നു. അതിനുള്ള ശ്രമങ്ങള്‍ നടക്കുന്നതിനിടയിലാണ് പാലം ഒലിച്ച് പോയത്.