കൊച്ചി: ദുരിതാശ്വാസ ക്യാമ്പുകളില്‍ നിന്ന് വീടുകളിലേക്ക് മടങ്ങുന്നവര്‍ക്ക് പതിനായിരം രൂപ ഉടന്‍ ലഭ്യമാക്കുമെന്ന് റവന്യൂ മന്ത്രി ഇ ചന്ദ്രശേഖരന്‍ അറിയിച്ചു. ബാങ്ക് അക്കൗണ്ട് വഴിയാണ് തുക കൈമാറുക. പ്രളയബാധിത മേഖലകളിലെ ക്യാംപുകൾ അവസാനിപ്പിക്കാൻ ഒരുങ്ങുമ്പോഴും സർക്കാർ പ്രഖ്യാപിച്ച സഹായം കിട്ടിത്തുടങ്ങിയില്ലെന്ന പരാതികള്‍ ഉയര്‍ന്നിരുന്നു. അവശ്യസാധനങ്ങളുടെ കിറ്റിനും ധനസഹായത്തിനും അപേക്ഷിക്കുന്നതിൽ ആശയക്കുഴപ്പമെന്ന മനോരമ അടക്കമുള്ള മാധ്യമങ്ങളുടെ പ്രചാരണത്തിനുള്ള മറുപടിയായാണ് മുപ്പതാം തീയതി മുതൽ സഹായം നൽകി തുടങ്ങുമെന്ന് സർക്കാർ വ്യക്തമാക്കുന്നത്.
സാമ്പത്തിക പ്രയാസം ഉണ്ടെങ്കിലും പതിനായിരം രൂപ കൈമാറുന്നതിന് തടസ്സമില്ലെന്ന് റെവന്യൂമന്ത്രി വ്യക്തമാക്കി. എത്രയും പെട്ടെന്ന് തുക കൈമാറുമെന്നും ഇക്കാര്യത്തില്‍ ആശങ്ക വേണ്ടെന്നും മന്ത്രി അറിയിച്ചു. ഇതിനായി ബാങ്ക് അക്കൗണ്ട് നമ്പര്‍ റവന്യൂ ഉദ്യോഗസ്ഥര്‍ക്ക് കൈമാറണം. ക്യാമ്പുകളില്‍ നിന്ന് മടങ്ങുന്നവര്‍ക്ക് പതിനായിരം രൂപ ലഭ്യമാക്കാന്‍ കാലതാമസ്സമുണ്ടാകില്ലെന്ന് മന്ത്രി വിഎസ് സുനില്‍കുമാറും പ്രതികരിച്ചു. എത്ര ബാധ്യത വന്നാലും സര്‍ക്കാര്‍ അതേറ്റെടുക്കുമെന്നും ആശങ്കപ്പെടേണ്ട കാര്യമില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ക്യാമ്പില്‍ നിന്നും മടങ്ങുന്നവര്‍ക്ക് അരിയടക്കം അവശ്യ സാധനങ്ങളുടെ കിറ്റ്, ബാങ്ക് അക്കൗണ്ടിൽ 10000 രൂപ ഇവയാണു പ്രാഥമികമായി സർക്കാർ പ്രഖ്യാപിച്ചിരിക്കുന്നത്. ഇതില്‍ കിറ്റ് വിതരണം സംസ്ഥാനത്ത് ഇതുവരെ പൂര്‍ണമായി നടന്നു.ധനസഹായ വിതരണത്തിലെ കാലതാമസം വാര്‍ത്തയാക്കിയാണ് ആരെ സമീപിക്കണം എന്നറിയാതെ ജനം കുഴങ്ങുന്നു എന്നാ മട്ടില്‍ മനോരമ വാര്‍ത്ത നല്‍കിയത്. 30ന് ക്യാംപുകൾ അവസാനിപ്പിക്കുമെന്നും അന്നുമുതൽ സഹായം കൊടുത്തു തുടങ്ങുമെന്നാണു ഏറ്റവുമധികം ദുരിതം ഏറ്റുവാങ്ങേണ്ടി വന്ന ചെങ്ങന്നൂരിലെ എംഎൽഎ സജി ചെറിയാൻ അടക്കമുള്ളവര്‍ ഉറപ്പു നല്‍കിയിരുന്നു.