ന്യൂഡല്‍ഹി: ഗൂഗിള്‍ ഓണ്‍ലൈന്‍ പേയ്മെന്റ്റ് ആപായ തേസിന്റെ പേര് ഇനി ഗൂഗിള്‍ പേ എന്നായിരിക്കും അറിയപ്പെടുക. ഡല്‍ഹിയില്‍ നടന്ന വാര്‍ഷിക പരിപാടിയിലാണ് പുതിയ മാറ്റങ്ങള്‍ ഗൂഗിള്‍ പ്രഖ്യാപിച്ചത്.ഇതിനൊപ്പം സ്വകാര്യ ബാങ്കുകളുമായി ചേര്‍ന്ന് ചില പുതിയ ഫീച്ചറുകളും ഗൂഗിള്‍ അവതരിപ്പിക്കുന്നുണ്ട്.
ഗൂഗിള്‍ അസിസ്റ്റില്‍ കൂടുതല്‍ പ്രാദേശിക ഭാഷകള്‍ കൂടി ഉള്‍പ്പെടുത്തുമെന്ന് കമ്പനി അറിയിച്ചിട്ടുണ്ട്. ഇതിന്റെ ഭാഗമായി മറാത്തി കൂട്ടിച്ചേര്‍ക്കും. ആന്‍ഡ്രോയിഡ് ഗോ എഡിഷനിലുള്ള ഗൂഗിള്‍ മാപ്‌സില്‍ കൂടുതല്‍ സൗകര്യങ്ങള്‍ നല്‍കുമെന്നും കമ്പനി വ്യക്തമാക്കിയിട്ടുണ്ട്. ഇതിനൊപ്പം സാംസങ്ങുമായി ചേര്‍ന്ന് ഗോ സോഫ്‌റ്റ്വെയര്‍ ഉപയോഗിച്ചുള്ള സ്മാര്‍ട്ട്‌ഫോണിന്റെ പ്രഖ്യാപനവും ഗൂഗിള്‍ നടത്തിയിട്ടുണ്ട്. ഇന്ത്യയിലെ 1200 ഗ്രാമങ്ങളില്‍ വൈ-ഫൈ സേവനം ലഭ്യമാക്കുമെന്നും ഗൂഗിള്‍ അറിയിച്ചു.
എച്ച്.ഡി.എഫ്.സി,ഐ.സി.ഐ.സി.ഐ, ഫെഡറല്‍ ബാങ്ക് തുടങ്ങിയ ധനകാര്യസ്ഥാപനങ്ങളുമായി ചേര്‍ന്ന് എളുപ്പത്തില്‍ വായ്പ നല്‍കുന്നതിനുള്ള സംവിധാനമാണ് പേയ്‌മെന്റ് ആപിനൊപ്പം ഗൂഗിള്‍ കൂട്ടിച്ചേര്‍ക്കുക. കുറഞ്ഞ സമയത്തിനുള്ള വായ്പ ലഭ്യമാക്കുന്നതിനുള്ള നപടികള്‍ ഗൂഗിള്‍ സ്വീകരിക്കുമെന്നാണ് വിവരം.