ബിജ്നോർ: ഉത്തർപ്രദേശിൽ സ്കൂളിൽനിന്നും പുറത്താക്കിയ പത്താം ക്ലാസ് വിദ്യാർഥി പ്രിൻസിപ്പിലിനെ വെടിവച്ചുകൊല്ലാൻ ശ്രമിച്ചു.ബുധനാഴ്ച ബിജ്നോർ ജില്ലയിലായിരുന്നു സംഭവം. ആക്രമണത്തിൽ ഗുരുതരപരിക്കേറ്റ പ്രിൻസിപ്പലിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ആക്രമണം സ്വഭാവം കാണിച്ചതിനെ തുടർന്നാണ് വിദ്യാർഥിയെ പുറത്താക്കിയിരുന്നു. ബുധനാഴ്ച രാവിലെ വിദ്യാർഥി അമ്മയുമായി പ്രിൻസിപ്പലിനെ കാണാൻ എത്തി. എന്നാല്‍ ആവശ്യപ്പെട്ടെങ്കിലും പ്രിൻസിപ്പൽ നിരസിച്ചു.
ഇതോടെ തിരിച്ചുപോയ വിദ്യാർഥി നാടൻ തോക്കുമായി തിരിച്ചെത്തി പ്രിൻസിപ്പലിനെ വെടിവയ്ക്കുകയായിരുന്നു. വെടിയുതിർത്തപ്പോൾ കുനിഞ്ഞതോടെയാണ് തലയിൽ വെടിയേൽക്കാതെ രക്ഷപെട്ടതെന്ന് പ്രിൻസിപ്പൽ പറഞ്ഞു. എന്നാൽ തോളിൽ വെടിയേറ്റ പ്രിൻസിപ്പലിനെ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവത്തിൽ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.