അഹമ്മദാബാദ് തെരുവില്‍ അലഞ്ഞുനടന്ന പശുവിന്റെ കുത്തേറ്റ് ബിജെപിയുടെ പഠാനില്‍ നിന്നുള്ള എംപിയായ ലീലാധര്‍ വഗേലയെ അപ്പോളോ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വാരിയെല്ലിനും തലക്കും ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്.
നേരത്തെ ഗുജറാത്തിലെ തെരുവു പശു ശല്യത്തിന് പരിഹാരം കണ്ടെത്തണമെന്ന് സര്‍ക്കാരിനോട് ഹൈക്കോടതി ആവശ്യപ്പെട്ടിരുന്നു.