ന്യൂഡല്‍ഹി: കറന്‍സി നോട്ടുകളിലൂടെ രോഗങ്ങള്‍ പകരുന്നുണ്ടോ എന്ന കാര്യത്തെക്കുറിച്ച് അന്വഷണം വേണമെന്നാവശ്യപ്പെട്ട് കോണ്‍ഫെഡറേഷന്‍ ഓഫ് ഓള്‍ ഇന്ത്യ ട്രേഡേര്‍സ് (സി.ഐ.എ.ടി) ധനകാര്യമന്ത്രി അരുണ്‍ ജെയ്റ്റലിക്ക് കത്ത് നല്‍കി.
നോട്ടുകളിലൂടെ ഒട്ടേറെ രോഗങ്ങള്‍ പകരുമെന്ന് ഈയിടെ നടത്തിയ പഠനങ്ങള്‍ കണ്ടെത്തിയെന്നാണ് കത്തിലുള്ളത്. ഇത്തരത്തില്‍ കറന്‍സി നോട്ടുകള്‍ രോഗങ്ങള്‍ പരത്താന്‍ കാരണമാവുന്നുണ്ടെങ്കില്‍ അതിനെതിരെ നടപടിയെടുക്കണമെന്നും കത്തിലുണ്ട്. നിരവധി ശാസ്ത്ര ജേര്‍ണലുകളില്‍ ഈ വിഷയത്തെ പറ്റി എല്ലാ വര്‍ഷവും റിപ്പോര്‍ട്ടുകള്‍ വരാറുണ്ടെങ്കിലും ഇതിനെ പറ്റി കാര്യമായി പഠനങ്ങളോ അന്വേഷണങ്ങളോ നടക്കാറില്ലെന്നും സി.എ.ഐ.ടി സെക്രട്ടറി ജനറള്‍ പ്രവീണ്‍ കണ്ടേല്‍വാള്‍ അയച്ച കത്തിൽ പറയുന്നു.
വ്യാപാരികളാണ് കറന്‍സി നോട്ടുകള്‍ ഏറ്റവുമധികം കൈകാര്യം ചെയ്യുന്നത്. റിപ്പോര്‍ട്ടുകള്‍ ശരിയാണെങ്കില്‍ വ്യാപാരികള്‍ മാത്രമല്ല ഉപഭോക്താക്കളും ഭീഷണിയിലാണ്. സര്‍ക്കാരും ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷനും ഇതിനെ പറ്റി അന്വേഷണം നടത്തുണമെന്നും അദ്ദേഹം കത്തിലൂടെ കോണ്‍ഫെഡറേഷന്‍ ഓഫ് ഓള്‍ ഇന്ത്യ ട്രേഡേര്‍സ് ആവശ്യപ്പെടുന്നു.