മാഡ്രിഡ്: ആദ്യ പാദത്തില്‍ സമനിലയില്‍ കുരുക്കിയ സെല്‍റ്റാ വീഗോയെ എതിരില്ലാത്ത അഞ്ചു ഗോളുകള്‍ക്ക് തറപറ്റിച്ച് ബാഴ്‌സ സ്പാനിഷ് കിംഗ്സ് കപ്പില്‍ ക്വാര്‍ട്ടറില്‍ കടന്നു. ലയണല്‍ മെസിയുടെ ഇരട്ടഗോള്‍ മികവിലാണ് ബാഴ്‌സലോണയുടെ കുതിപ്പ്. പതിമൂന്നാം മിനിറ്റില്‍ മെസിയിലൂടെയാണ് ബാഴ്‌സ അക്കൗണ്ട് തുറന്നത്. രണ്ടു മിനിറ്റിനുശേഷം മെസി വീണ്ടും ഗോള്‍ വല ചലിപ്പിച്ചു. ഇരുപത്തിയെട്ടാം മിനിറ്റില്‍ ജോര്‍ഡി ആല്‍ബയും മൂന്നു മിനിറ്റിനുശേഷം ലൂയിസ് സുവാരസും ബാഴ്‌സയുടെ ലീഡ് ഉയര്‍ത്തി.എണ്‍പത്തിയേഴാം മിനിറ്റില്‍ ഇവാന്‍ റാക്ക്ടിച്ച് നേടിയ ഗോളിലൂടെ ബാഴ്‌സ ഗോള്‍ പട്ടിക പൂര്‍ത്തിയാക്കി. ഒന്നാം പാദത്തില്‍ സെല്‍റ്റ വീഗോ ബാഴ്‌സയെ സമനിലയില്‍ കുരുക്കിയിരുന്നു. രണ്ടാം പകുതിയിലെ വിജയത്തോടെ ആകെ 6-1 എന്ന സ്‌കോറിനാണ് ബാഴ്‌സ ക്വാര്‍ട്ടറിലേക്കു മുന്നേറുന്നത്.