ട്രിപ്പോളി: ലിബിയന്‍ തലസ്ഥാനമായ ട്രിപ്പോളിയില്‍ കലാപത്തെ തുടര്‍ന്ന് 400 തടവുകാര്‍ ജയില്‍ ചാടി രക്ഷപ്പെട്ടു. ലിബിയയിലെ അയിന്‍ സറാ ജയിലിലെ തടവുകാരാണ് രക്ഷപ്പെട്ടത്. ജയിലിനകത്ത് കലാപമുണ്ടാക്കിയ കുറ്റവാളികള്‍ വാതിലുകള്‍ തകര്‍ത്താണ് രക്ഷപ്പെട്ടത്. സംഭവത്തില്‍ 41 പേര്‍ മരിച്ചു കൂടാതെ 123 പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്.
ഒരാഴ്ചയായി സമീപ പ്രദേശങ്ങളില്‍ രണ്ട് പാര്‍ട്ടികള്‍ തമ്മില്‍ സംഘര്‍ഷാസസ്ഥ തുടരുകയാണ്. ഈ അവസരം മുതലെടുത്താണ് തടവുകാര്‍ രക്ഷപ്പെട്ടത്. സംഭവത്തില്‍ വിശദീകരണം തേടി യു.ന്‍ ഇരുപക്ഷങ്ങളോടും ചൊവ്വാഴ്ച യു.എന്‍ സന്ദര്‍ശനത്തിന് ഉത്തരവിട്ടു.