തിരുവനന്തപുരം: പ്രളയക്കെടുതി നേരിടുന്ന നാഗാലാന്റിനെ സഹായിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. നമ്മള്‍ പ്രളയക്കെതിയില്‍ അകപ്പെട്ടപ്പോള്‍ സഹായവുമായി ഓടിയെത്തിയവരാണ് വടക്കുകിഴക്കന്‍ സംസ്ഥാനമായ നാഗാലാന്റുകാര്‍. ഇപ്പോള്‍ അവര്‍ പ്രളയക്കെടുതിയില്‍ അകപ്പെട്ടിരിക്കുകയാണെന്ന് അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചു.
സംസ്ഥാനം പ്രളയക്കെടുതി നേരിട്ടപ്പോള്‍ നാഗാലാന്റ് ഉപമുഖ്യമന്ത്രി തിരുവനന്തപുരത്തെത്തി കേരള ജനതയോടുള്ള ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചിരുന്നു. അവരുടെ സഹായം കേരളത്തിന് നല്‍കുകയും ചെയ്തു. ആ സ്‌നേഹം നമ്മുടെ മനസ്സില്‍ എന്നും ഉണ്ടാകണം. പ്രളയക്കെടുതിയില്‍ നിന്നും കരകയറാന്‍ നാഗാലാന്റിനെ നമുക്കും സഹായിക്കാമെന്നും അദ്ദേഹം പറഞ്ഞു.
ഈ ദുരിതകാലത്ത് നമുക്ക് നാഗാലാന്റ് ജനതയ്‌ക്കൊപ്പം നില്‍ക്കാമെന്നും കേരളത്തിന്റെ ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കാമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.