അതിരപ്പിള്ളി: മലക്കപ്പാറയില്‍ കാട്ടാനക്കൂട്ടം വനംവകുപ്പിന്റെക ചെക്ക്‌പോസ്റ്റും മൂന്നു കടകളും വിനോദ സഞ്ചാരികളുടെ കാറും തകര്‍ത്തു. ഇന്നു പുലര്‍ച്ചെയാണ് കാട്ടാനകളുടെ ആക്രമണമുണ്ടായത്. തിരുവനന്തപുരം പാങ്ങോട് സ്വദേശികളായ സഞ്ചാരികളുടെ നിര്‍ത്തിയിട്ടിരുന്ന കാറാണ് ആനകള്‍ തകര്‍ത്തത്. ബോണറ്റില്‍ ചവിട്ടി കാര്‍ തകര്‍ക്കുകയായിരുന്നു.
കാറിനുള്ളില്‍ രണ്ടു പേര്‍ ഉറക്കത്തിലായിരുന്നു. ഇവര്‍ ആന വരുന്ന ശബ്ദംകേട്ട് ഉണര്‍ന്ന് ഇറങ്ങിയോടിയതിനാല്‍ ദുരന്തമുണ്ടായില്ല. മലക്കപ്പാറയിലെ വനംവകുപ്പിന്റെ ചെക്ക്‌പോസ്റ്റിന്റൊ ബാര്‍ ആനക്കൂട്ടം ചവിട്ടിയൊടിച്ചു. അതിരപ്പിള്ളി പഞ്ചായത്ത് വൈസ് പ്രസിഡന്റ് കറുപ്പസ്വാമിയുടെ തേയില വില്‍ക്കുന്ന കടയും ഷാഹുല്‍ ഹമീദ് എന്നയാളുടെ പലചരക്ക് കടയും വിജയകുമാറിന്റെആ കോഴിക്കടയും ആനകള്‍ തകര്‍ത്തു.
പുലര്‍ച്ചെ ഒന്നോടെ നാട്ടിലിറങ്ങിയ കാട്ടാനക്കൂട്ടം മൂന്ന് സംഘങ്ങളായിട്ടാണ് നടന്നത്. കടയ്ക്കുള്ളില്‍ സാധനങ്ങളെല്ലാം ആനകള്‍ വലിച്ചുപുറത്തിട്ടു. ഒരു മാസമായി മലക്കപ്പാറ മേഖലയില്‍ കാട്ടാന ശല്യം രൂക്ഷമാണ്.