തിരുവനന്തപുരം: സി.പി.എം എം.എല്‍.എ പി.കെ ശശിയ്‌ക്കെതിരായ പീഡന പരാതിയില്‍ ഡി.ജി.പി ലോക്നാഥ് ബെഹ്‌റ നിയമോപദേശം തേടി. പെണ്‍കുട്ടിക്ക് നേരിട്ട് പരാതി നല്‍കാന്‍ കഴിയാത്തതിനാല്‍ തുടര്‍നടപടികളുടെ സാധ്യത പരിശോധിക്കാനാണ് നിയമോപദേശം തേടിയത്. വിഷയത്തില്‍ നേരത്തെ കെ.എസ്.യുവും യുവമോര്‍ച്ചയും ഡി.ജി.പിക്ക് പരാതി നല്‍കിയിരുന്നു.
അതേസമയം സ്വന്തം തട്ടകത്തില്‍ പിടിച്ചു നില്‍ക്കാനായി പാര്‍ട്ടിയുടെ ചെര്‍പ്പുളശേരി ഏരിയ കമ്മറ്റിയും ലോക്കല്‍, ബ്രാഞ്ച് സെക്രട്ടറിമാരുടെ യോഗവും വിളിച്ചു ചേര്‍ത്ത് കരുത്ത് തെളിയിക്കാന്‍ ഒരുങ്ങുകയാണ് ശശി.