ചെന്നൈ: പിതാവിന്റെ ഘാതകരോട് ക്ഷമിച്ചതിനും ജയില്‍ മോചനത്തെ എതിര്‍ക്കാതിരുന്നതിനും രാഹുല്‍ഗാന്ധിയോട് നന്ദി പറഞ്ഞ് നളിനി ശീഹരന്‍. ചില ദേശീയ മാധ്യമങ്ങള്‍ കത്ത് ഇടപാടുകളിലൂടെ നളിനിയുമായി ബന്ധപ്പെട്ടതില്‍നിന്നാണ് അവര്‍ തനിക്ക് പറയാനുള്ളത് പുറം ലോകത്തെ അറിയിച്ചത്.
”കേന്ദ്ര സര്‍ക്കാര്‍ മഹാമനസ്‌കതയോടെ പ്രവര്‍ത്തിക്കണമെന്നാണ് ആഗ്രഹിക്കുന്നത്. നിരവധി വേദനാജനകമായ സംഭവങ്ങള്‍ എന്റെ ജീവിതത്തിലുണ്ടായി. ആ വേദനകളെല്ലാം ഞാന്‍ മറക്കാന്‍ ആഗ്രഹിച്ചുപോകുന്നു. ഇനിയുള്ള ജീവിതം മകള്‍ക്കൊപ്പം കഴിയണമെന്നാണ് കൊതിക്കുന്നത്”, നളിനി കുറിച്ചു.
രാജീവ് ഗാന്ധി വധക്കേസിലെ പ്രതികളെ മോചിപ്പിക്കുന്നതുമായി ബന്ധപ്പെട്ട നീക്കങ്ങള്‍ തമിഴ്നാടിന്റെ ഭാഗത്തുനിന്ന് ഉണ്ടാകുന്നു എന്ന സൂചനകള്‍ പുറത്തുവരവെയാണ് നളിനിയുടെ പ്രതികരണം.