ന്യൂഡല്‍ഹി: രാജ്യത്തെ എല്ലാ സംസ്ഥാനങ്ങളിലും ദേശീയ പൗരത്വ രജിസ്‌ട്രേഷന്‍ (എന്‍.ആര്‍.സി) നടപ്പിലാക്കണമെന്ന് അസം മുഖ്യമന്ത്രി സര്‍ബാനന്ദ സോണോവാള്‍.
അനധികൃത കുടിയേറ്റക്കാര്‍ രാജ്യത്തിന് വെല്ലുവിളിയാണെന്ന് ചൂണ്ടിക്കാട്ടിയാണ് അസം മുഖ്യമന്ത്രിയുടെ നിര്‍ദേശം. എല്ലാ ഇന്ത്യക്കാരുടെയും സംരക്ഷണത്തിന് സഹായമൊരുക്കുന്നതാണ് എന്‍.ആര്‍.സി രേഖകളെന്നും അദ്ദേഹം പറഞ്ഞു. എന്‍.ആര്‍.സിയിലെ പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിനു വേണ്ടിയുള്ള യോഗത്തിലാണ് മുഖ്യമന്ത്രിയുെട പരാമര്‍ശം.
എന്‍.ആര്‍.സിക്ക് ശേഷം മൂന്ന് നടപടികളാണ് ഉണ്ടാവുകയെന്ന് ബി.ജെ.പി ദേശീയ ജനറല്‍ സെക്രട്ടറി രാംമാധവ് പറഞ്ഞു. എന്‍.ആര്‍.സി വഴി അനധികൃത കുടിയേറ്റക്കാരെ തിരിച്ചറിയുകയാണ് ആദ്യ പടി. അവരുടെ പേരുകള്‍ വോട്ടര്‍ പട്ടികയില്‍ നിന്നും സര്‍ക്കാര്‍ ക്ഷേമപദ്ധതികളില്‍ നിന്നും ഒഴിവാക്കുക. അവരെ നാടുകടത്തുക എന്നതാണ് രണ്ടും മൂന്നും നടപടികളെന്നും രാം മാധവ് പറഞ്ഞു.