തിരുവനന്തപുരം: പാറശാല പോലീസ് കസ്റ്റഡിയില്‍ നെയ്യാറ്റിന്‍കര കുളത്തൂര്‍ വെങ്കടമ്പ് പുതുവല്‍ പുത്തന്‍വീട്ടില്‍ ശ്രീജീവ് മരിച്ച കേസ് അന്വേഷിയ്ക്കാന്‍ സിബിഐ വിസമ്മതിച്ചു. കേസ് സിബിഐക്ക് വിടാന്‍ കഴിഞ്ഞ ജൂണില്‍ സംസ്ഥാന സര്‍ക്കാര്‍ തീരുമാനിച്ചെങ്കിലുംകേസ് ഏറ്റെടുക്കാനാവില്ലെന്ന് സിബിഐ അറിയിക്കുകയായിരുന്നു.ഡിസംബര്‍ പന്ത്രണ്ടിനാണ് ചീഫ് സെക്രട്ടറിക്ക് അയച്ച കത്തില്‍ ഇക്കാര്യം കേന്ദ്ര പേര്‍സണല്‍ മന്ത്രാലയം അറിയിച്ചത്.
ശ്രീജിവിന്റെ മരണം സിബിഐ അന്വേഷിക്കണമെന്നാവശ്യപ്പെട്ട് സഹോദരന്‍ ശ്രീജിത്ത് കഴിഞ്ഞ 764 ദിവസങ്ങളായി സെക്രട്ടറിയേറ്റിന് മുന്നില്‍ സമരം ചെയ്യുകയാണ്. സമരം കണ്ടില്ലെന്ന് നടിക്കുന്ന അധികൃതര്‍ക്കെതിരെ സമൂഹമാധ്യമങ്ങളിലടക്കം വ്യാപക പ്രതിഷേധമാണ് ഉയരുന്നത്.കഴിഞ്ഞ ഡിസംബര്‍ 22ന് കേസ് ഏറ്റെടുക്കണമെന്നാവശ്യപ്പെട്ട് സര്‍ക്കാര്‍ സിബിഐയ്ക്ക് കത്തയച്ചിരുന്നു. കേസ് സിബിഐ അന്വേഷണത്തിനു വിടുകയും ചെയ്തു .എന്നാല്‍ സിബിഐ ക്ക് കേസ് എടുക്കനാവില്ലെന്നു കേന്ദ്ര പെഴ്സണല്‍ മന്ത്രാലയം അറിയിക്കുകയായിരുന്നു. സിബിഐ അന്വേഷണത്തിന് തക്ക പ്രാധാന്യം കേസിനു ഇല്ല, കേരളത്തിൽ നിന്ന് അമിതഭാരമാണ് സിബിഐക്കു വരുന്നത്, അത് കൊണ്ട് അന്വേഷിക്കാൻ പറ്റില്ല-ഇതാണ് മറുപടി. എന്നാല്‍, സര്‍ക്കാരിന്റെയും ഹൈക്കോടതിയുടേതുമായി നിരവധി കേസുകള്‍ പക്കലുണ്ടെന്നും അതുകൊണ്ട് ഈ കേസ് ഏറ്റെടുക്കാനാകില്ലെന്നുമാണ് സിബിഐ അറിയിച്ചിരിക്കുന്നത്.
കേസ് സിബിഐ ഏറ്റെടുക്കില്ലെന്നു കാട്ടി കേന്ദ്രസര്‍ക്കാര്‍ അയച്ച കത്ത്
2014 മാര്‍ച്ച് 21നാണ് രമേശ് ചെന്നിത്തല ആഭ്യന്തര മന്ത്രിയായിരിക്കെ പാറശാല പോലീസ് കസ്റ്റഡിയില്‍ കഴിയുമ്പോള്‍ ശ്രീജീവ് മരിച്ചത്. ലോക്കപ്പില്‍ വച്ച് വിഷം കഴിച്ചെന്ന് പറഞ്ഞ് പോലീസ് ആശുപത്രിയിലെത്തിക്കുകയായിരുന്നു. ശ്രീജീവ് ക്രൂരമായ ലോക്കപ്പ് മര്‍ദ്ദനത്തിന് ഇരയായെന്നും വിഷം ഉള്ളില്‍ ചെന്നിരുന്നുവെന്നും പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടില്‍ തെളിഞ്ഞു. അടിവസ്ത്രത്തിനുള്ളില്‍ ഒളിപ്പിച്ച വിഷം ശ്രീജീവ് ലോക്കപ്പില്‍ വച്ച് കഴിച്ചുവെന്നായിരുന്നു പോലീസ് ഭാഷ്യം.ശ്രീജിത്തിന്‍റെ സമരവുമായി ബന്ധപ്പെട്ട് ഈ സർക്കാർ അധികാരത്തിൽ വന്നയുടനെത്തന്നെ നടപടികൾ എടുത്തിരുന്നു. സര്‍ക്കാര്‍ ശ്രീജിത്തിന്‍റെ പരാതിയെ തുടര്‍ന്ന് സമഗ്രമായ അന്വേഷണം നടത്തി. കേസിൽ പോലീസ് കംപ്ലെയ്ന്‍റ് അതോറിറ്റിയുടെ വിധിയുടെ അടിസ്ഥാനത്തിൽ പോലീസ് ഉദ്യോഗസ്ഥർക്കെതിരെ നടപടി എടുത്തു.10 ലക്ഷം രൂപ മരിച്ച ശ്രീജീവിന്റെ കുടുംബത്തിന് നൽകി.