ശ്രീനഗർ: ജമ്മു കാഷ്മീരിലെ സോപോറിൽ സുരക്ഷസേനയുമായുള്ള ഏറ്റുമുട്ടലിൽ രണ്ട് ഭീകരർ കൊല്ലപ്പെട്ടു. വ്യാഴാഴ്ച പുലർച്ചെ സോപോറിലെ അരാംപോറയിലാണ് ഏറ്റുമുട്ടലുണ്ടായത്. മേഖലയിലെ ഒരു വീട്ടിൽ ഭീകരർ ഒളിച്ചിരിക്കുന്നതായി വിവരം ലഭിച്ചതിനെ തുടർന്ന് സുരക്ഷാസേന നടത്തിയ പരിശോധനയിലാണ് വെടിവയ്പുണ്ടായത്.
ഏറ്റുമുട്ടലിന്റെ പശ്ചാത്തലത്തിൽ ബാരാമുള്ളയിൽ ഇന്റർനെറ്റ് സേവനങ്ങള്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തിയിരുന്നു. പ്രദേശത്തെ ഇപ്പോഴും ഭീകരർക്കായുള്ള തെരച്ചിൽ തുടരുകയാണ്.