മുംബൈ: ഡോളറിനെതിരേ രൂപയുടെ മൂല്യത്തിൽ വീണ്ടും ഇടിവ്. തിങ്കളാഴ്ച രാവിലെ 29 പൈസ കുറഞ്ഞ് 72.49ലാണ് രൂപ വ്യാപാരം ആരംഭിച്ചത്. കഴിഞ്ഞ ദിവസങ്ങളിൽ ഇറക്കുമതിച്ചുങ്കം വർധിപ്പിക്കാനും വിദേശ വായ്പ ഉദാരവത്കരിക്കാനുമുള്ള നടപടികൾ ഉടൻ ഉണ്ടാകുമെന്ന പ്രതീക്ഷയിൽ രൂപയുടെ മൂല്യം അൽപ്പം ഉയർന്നിരുന്നു.