കൊച്ചി: സ്വർണ വിലയിൽ വൻ വർധന. പവന് 320 രൂപ ഒറ്റയടിക്കു വർധിച്ചു 23,200 രൂപയിലെത്തി. ഈ വർഷത്തെ മൂന്നാമത്തെ കൂടിയവിലയാണ് ബുധനാഴ്ച രേഖപ്പെടുത്തിയത്.
ഗ്രാമിന് 40 വർധിച്ച് 2,900 രൂപയിലാണ് വ്യാപാരം പുരോഗമിക്കുന്നത്. ഈ മെയ് മാസം 18 ന് ആണ് ഏറ്റവും കൂടിയ വിലയിലെത്തിയത്. അന്ന് പവന് 23,400 രൂപയിലെത്തി. പിന്നീട് വില കുറയുന്ന പ്രവണതയായിരുന്നു.