തിരുവനന്തപുരം: സര്‍ക്കാരിനെ പ്രതിസന്ധിയിലാക്കി ഉത്തരവുകള്‍ ഇറക്കിയ പൊതുഭരണ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ബിശ്വനാഥ് സിന്‍ഹയെ മാറ്റി. പൊതുഭരണ വകുപ്പു കൂടാതെ ഉദ്യോഗസ്ഥ ഭരണ പരിഷ്‌ക്കാര- തുറമുഖ വകുപ്പുകളുടെ ചുമതലയും ഒഴിവാക്കി പാര്‍ലമെന്റ്‌റികാര്യ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറിയായി ബിശ്വനാഥ് സിന്‍ഹയെ മാറ്റി നിയമിക്കാന്‍ മന്ത്രിസഭ തീരുമാനിച്ചു.
വ്യവസായ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ഡോ. കെ. ഇളങ്കോവനു പൊതുഭരണ പ്രിന്‍സിപ്പല്‍ സെക്രട്ടറിയുടെ അധിക ചുമതല നല്‍കി. കായിക യുവജനകാര്യ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ഡോ. എ. ജയതിലകിനു തുറമുഖം, ഉദ്യോഗസ്ഥ ഭരണപരിഷ്‌കാരം എന്നീ വകുപ്പുകളുടെ അധിക ചുമതല നല്‍കി.
പ്രളയത്തിന്റെ പശ്ചാത്തലത്തില്‍ ഒരു വര്‍ഷത്തേയ്ക്കു മേളകളും ഉത്സവങ്ങളും സംസ്ഥാനത്തു പൂര്‍ണമായി നിരോധിച്ചു കൊണ്ട് അദ്ദേഹം ഉത്തരവിറക്കിയിരുന്നു. സാലറി ചലഞ്ചുമായി ബന്ധപ്പെട്ട് ഇറക്കിയ ഉത്തരവുകള്‍ സെക്രട്ടേറിയറ്റ് ജീവനക്കാരുമായുള്ള തര്‍ക്കത്തിനും ഇടയാക്കി.
കൂടാതെ, ഭവന നിര്‍മാണ വകുപ്പ് അഡീഷനല്‍ ചീഫ് സെക്രട്ടറിയുടെ അധിക ചുമതലയില്‍നിന്നു പി.എച്ച്.കുര്യനെ ഒഴിവാക്കി. റവന്യൂ, പരിസ്ഥിതി വകുപ്പുകളുടെ അഡീഷനല്‍ ചീഫ് സെക്രട്ടറിയായ കുര്യനെ അധിക ജോലിഭാരം പരിഗണിച്ചാണു മാറ്റിയത്. ആസൂത്രണ,സാന്പത്തികകാര്യ അഡീഷനല്‍ ചീഫ് സെക്രട്ടറി ഡോ. വിശ്വാസ് മേത്തയ്ക്കു ഭവന നിര്‍മാണ വകുപ്പ് അഡീഷനല്‍ ചീഫ് സെക്രട്ടറിയുടെ അധിക ചുമതല നല്‍കി.