ആഷസ് പരമ്പരയിലെ ആദ്യ ഡേ-നൈറ്റ് ടെസ്റ്റില്‍ ആസ്ട്രേലിയയ്ക്ക് 120 റണ്സിന്റെ വിജയവുമായി ഓസീസ് 2-0 ന് മുന്നിലെത്തി. ആസ്ട്രേലിയ ഉയര്ത്തി്യ 354 റണ്സി ന്റെ വിജയലക്ഷ്യം പിന്തുടര്ന്ന ഇംഗ്ലണ്ട് 233 റണ്സെിടുക്കുന്നതിനിടെ എല്ലാവരും പുറത്തായി. അഞ്ച് വിക്കറ്റ് നേടിയ മിച്ചല്‍ സ്റ്റാര്ക്ക് ആണ് ഇംഗ്ലണ്ടിനെ തകര്ത്തത്. ജോഷ് ഹെയ്സല്‍വുഡ്, നഥാന്‍ ലിയോണ്‍ എന്നിവര്‍ ഓരോ വിക്കറ്റും നേടി. സ്‌കോര്‍: ആസ്ട്രേലിയ: 442/8ഡിക്ല, 138. ഇംഗ്ലണ്ട് 227, 233.
ആസ്ട്രേലിയ ഉയര്ത്തിയ 354 റണ്സിന്റെ വിജയലക്ഷ്യം പിന്തുടര്ന്നിറങ്ങിയ ഇംഗ്ലണ്ട് നാല് വിക്കറ്റ് നഷ്ടത്തില്‍ 176 റണ്സ് എന്ന നിലയിലായിരുന്നു. ഒരു ദിവസവും ആറ് വിക്കറ്റും കയ്യിലിരിക്കെ ജയിക്കാന്‍ 178 റണ്സാണ് ഇംഗ്ലണ്ടിന് വേണ്ടിയിരുന്നത്. എന്നാല്‍ അഞ്ചാം ദിനം പ്രതീക്ഷയോടെ ക്രീസിലെത്തിയ ഇംഗ്ലണ്ടിനെ ഓസീസ് ബൗളര്മാര്‍ വാഴാന്‍ അനുവദിച്ചില്ല. ആസ്ട്രേലിയയുടെ മാരക ബൗളിങ്ങിനെ ചെറുത്തു നില്ക്കാനാകാതെ ഇംഗ്ലീഷ് സംഘം കീഴടങ്ങുകയായിരുന്നു. 67 റണ്സെടുത്ത് ജോ റൂട്ട് മാത്രമാണ് രണ്ടാം ഇന്നിംഗ്സില്‍ ഇംഗ്ലണ്ട് നിരയില്‍ തിളങ്ങിയുള്ളു.
ഒന്നാം ഇന്നിങ്സില്‍ മികച്ച ടോട്ടല്‍ പടുത്തുയര്ത്തിിയതിന്റെ ആവേശത്തില്‍ ഡിക്ലയര്‍ പ്രഖ്യാപിച്ച ഓസീസ് രണ്ടാം ഇന്നിങ്സില്‍ തകര്ന്നയടിഞ്ഞിരുന്നു ഒന്നാം ഇന്നിങ്സില്‍ 215 റണ്‌സ് ലീഡ് നേടിയ ആസ്ട്രേലിയ രണ്ടാം ഇന്നിങ്സില്‍ വെറും 138 റണ്‌സിന് ഓള്ഔട്ടായതോടെയാണ് കളിയുടെ ഗതി മാറിയത്. അഞ്ചു വിക്കറ്റ് നേട്ടവുമായി കളം വാണ ജെയിംസ് ആന്‌ഡേഴ്സനും നാലു വിക്കറ്റ് വീഴ്ത്തിയ ക്രിസ് വോക്സും നിറഞ്ഞാടിയപ്പോള്‍ ഓസീസിന്റെ മുന്‍നിരയും മധ്യനിരയും ആയുധംവെച്ച് കീഴടങ്ങി. ഒന്നാം ഇന്നിങ്സില്‍ സെഞ്ച്വറി നേടിയ ഷോണ്‍ മാര്ഷിനെ വോക്സ് 19ന് മടക്കി അയച്ചു. ഉസ്മാന്‍ ഖാജ (20), മിച്ചല്‍ സ്റ്റാര്‍ക്ക് (20)എന്നിവരാണ് ആതിഥേയ നിരയിലെ ടോപ് സ്‌കോറര്‍. നായകന്‍ സ്റ്റീവന്‍ സ്മിത്ത് (6) ഒറ്റയക്കത്തില്‍ മടങ്ങി.