കൊച്ചി: നടിയെ ആക്രമിച്ചതിന്റെ ദൃശ്യങ്ങള്‍ ദിലീപിന് നല്‍കരുതെന്ന് പോലീസ്. ദൃശ്യങ്ങള്‍ ഏതെങ്കിലും തരത്തില്‍ പുറത്ത് പോകുന്നത് നടിയുടെ സ്വകാര്യതയെ ബാധിക്കുമെന്നും പോലീസ് വൃത്തങ്ങള്‍ വ്യക്തമാക്കി. ഈ നിലപാട് അന്വേഷണ സംഘം കോടതിയില്‍ അറിയിക്കും.
കൂടാതെ ദിലീപിന്റെ ഹര്‍ജിയില്‍ എതിര്‍ സത്യവാങ്മൂലം നല്‍കാന്‍ കൂടുതല്‍ സമയം തേടാനും പോലീസ് തീരുമാനിച്ചിട്ടുണ്ട്.
ദൃശ്യങ്ങള്‍ ആവശ്യപ്പെട്ടുകൊണ്ട് നേരത്തെ ദിലീപ് ഹര്‍ജി നല്‍കുകയും ഇതിനെ പോലീസ് എതിര്‍ത്തതിനെ തുടര്‍ന്ന് ദൃശ്യങ്ങള്‍ നല്‍കാനാവില്ലെന്ന് കോടതി വ്യക്തമാക്കുകയും ചെയ്തിരുന്നതാണ്. അതിനു ശേഷമാണ് പുതിയ കാരണങ്ങള്‍ ചൂണ്ടിക്കാട്ടി ദിലീപ് വീണ്ടും ഹര്‍ജി നല്‍കിയത്.
അതേസമയം മാധ്യമങ്ങള്‍ക്ക് പോലീസ് കുറ്റപത്രം ചോര്‍ത്തി നല്‍കി എന്ന ഹര്‍ജിയില്‍ ഇന്ന് വിധി വന്നേക്കും. എന്നാല്‍ ദിലീപ് തന്നെയാണ് ദൃശ്യങ്ങള്‍ ചോര്‍ത്തിയതെന്ന നിലപാടാണ് പ്രോസിക്യൂഷന്‍ കോടതിയില്‍ സ്വീകരിച്ചിരുന്നത്.