കോഴിക്കോട്: നാടക-സിനിമ-കലാ സാംസ്‌കാരിക രംഗത്ത് ആറു പതിറ്റാണ്ട് നിറസാന്നിധ്യമായിരുന്ന കെ.ടി.സി അബ്ദുല്ല (82) അന്തരിച്ചു. കോഴിക്കോട് സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം.
1936ല്‍ കോഴിക്കോട് പാളയം കിഴക്കേ കോട്ടപറമ്പില്‍ ഉണ്ണിമോയിന്റെിയും ബീപാത്തുവിന്റ്യെും മകനായി ജനിച്ച അബ്ദുല്ല 13ാം വയസിലാണ് നാടകാഭിനയത്തിലേക്ക് കടന്നത്. ബൈരായിക്കുളം സ്‌കൂള്‍, ഹിമായത്തുല്‍, ഗണപത് ഹൈസ്‌കൂള്‍ എന്നിവിടങ്ങളില്‍ പ്രാഥമിക വിദ്യാഭ്യാസം പൂര്‍ത്തിയാക്കി. അക്കാലത്തു തന്നെ നാടകരചനയും അഭിനയവും സംവിധാനവും തുടങ്ങി. സുഹൃത്തുക്കളായ കെ.പി ഉമ്മര്‍, മാമുക്കോയ തുടങ്ങിയവര്‍ക്കൊപ്പം യുണൈറ്റഡ് ഡ്രാമ അക്കാദമി (യു.ഡി.എ) രൂപീകരിച്ച് 18ാം വയസില്‍ നാടകത്തില്‍ സജീവമായി.
മലബാര്‍ നാടകോത്സവത്തില്‍ എ.കെ പുതിയങ്ങാടിയുടെ ‘കണ്ണുകള്ക്ക് ഭാഷയുണ്ട്’ എന്ന നാടകം കളിച്ചപ്പോള്‍ നടിയുടെ അഭാവത്തില്‍ അബ്ദുല്ല സ്ത്രീവേഷം അണിഞ്ഞു. കെ.പി ഉമ്മറിനെ പെണേ്വെഷം കെട്ടിച്ച് അരങ്ങിലെത്തിച്ച ‘വമ്പത്തീ നീയാണ് പെണ്ണ്’ എന്ന പി.എന്‍.എം ആലിക്കോയയു്‌ടെ നാടകത്തില്‍ അബ്ദുല്ലക്കും ഒരു പെണ്വേചഷം നല്കിി. പിന്നീട് നിരവധി നാടകങ്ങളില്‍ ശക്തമായ കഥാപാത്രങ്ങളെ അദ്ദേഹം അരങ്ങിലെത്തിച്ചു. റേഡിയോ നാടകങ്ങളിലും സജീവമായി.
1959ല്‍ കേരള ട്രാന്‍സ്‌പോര്‍ട്ട് കമ്പനിയില്‍ ചേര്‍ന്നതോടെ കെ.ടി.സി അബ്ദുല്ല എന്ന പേര് ലഭിച്ചു. കെ.ടി.സി ഗ്രൂപ്പ് ‘ഗൃഹലക്ഷ്മി പ്രൊഡക്ഷന്‌സിന’ന്റെക ബാനറില്‍ സിനിമാ നിര്‍മാണം തുടങ്ങിയപ്പോള്‍ അബ്ദുല്ല സിനിമയുടെ അണിയറയിലും എത്തി. 77ല്‍ രാമു കാര്യാട്ടിന്റെപ ദ്വീപ് എന്ന ചിത്രത്തിലൂടെയാണ് സിനിമ അഭിനയം തുടങ്ങിയത്. 40 വര്‍ഷത്തിനിടെ 50തോളം ചലച്ചിത്രങ്ങളില്‍ സാന്നിധ്യമറിയിച്ചു. അറബിക്കഥ, യെസ് യുവര്‍ ഓണര്‍, ഗദ്ദാമ, സുഡാനി ഫ്രം നൈജീരിയ തുടങ്ങിയ ചിത്രങ്ങളിലെ ശ്രദ്ധേയ കഥാപാത്രങ്ങള്‍ പ്രേക്ഷകര്ക്കിിടയില്‍ അംഗീകരിക്കപ്പെട്ടു. സിനിമക്കൊപ്പം സീരിയലുകളിലും അബ്ദുല്ല അഭിനയിച്ചിരുന്നു.