കണ്ണൂര്‍: കണ്ണൂര്‍ രാജ്യാന്തര വിമാനത്താവളത്തിന്റെ തീം സോങുമായി വിനീത് ശ്രീനിവാസന്‍. ആകാശപ്പക്ഷിക്ക് ചേക്കേറുവാന്‍ എന്ന ഗാനം രചിച്ചിരിക്കുന്നത് വേണു ഗോപാല്‍ രാമചന്ദ്രനാണ്. മങ്കിപ്പെന്‍,1971 ബിയോണ്ട് ബോഡേര്‍സ് എന്നീ ചിത്രങ്ങളിലെ ഗാനങ്ങള്‍ക്ക് ഈണം നല്‍കിയ രാഹുല്‍ സുബ്രഹ്മണ്യനാണ് തീം സോങിന് ഈണം നല്‍കിയിരിക്കുന്നത്.നടന്‍, സംവിധായകന്‍, ഗായകന്‍ എന്നീ മേഖലകളില്‍ ശ്രദ്ധേയനായ വിനീത് ശ്രീനിവാസന്‍ കണ്ണൂര്‍ സ്വദേശിയാണ്. ഒരു കണ്ണൂര്‍ക്കാരന്റെ ശബ്ദത്തില്‍ തന്നെയാണ് കണ്ണൂര്‍ വിമാനത്താവളത്തിന്റെ തീം സോങ് എത്തുന്നതെന്ന പ്രത്യേകതയും ഗാനത്തിനുണ്ട്. അത്യാധുനിക സൗകര്യങ്ങളുള്ള വിമാനത്താവളത്തെക്കുറിച്ചും വടക്കേ മലബാറിന്റെ സ്വപ്‌ന സാഫല്യത്തെക്കുറിച്ചും കേരളത്തിന്റെ വരാനിരിക്കുന്ന പുരോഗതിയെക്കുറിച്ചും ആണ് പാട്ടിന്റെ ഇതിവൃത്തം.ഡിസംബര്‍ ഒന്‍പതിനാണ് വിമാനത്താവളം ഉദ്ഘാടനം. മുഖ്യമന്ത്രി പിണറായി വിജയന്‍ ചടങ്ങ് ഉത്ഘാടനം ചെയ്യും. കേന്ദ്ര വ്യോമയാന മന്ത്രി സുരേഷ് പ്രഭു ആണ് മുഖ്യാതിഥി. ആദ്യവിമാനം അന്ന് തന്നെ അബുദാബിയിലേക്ക് സര്‍വീസ് നടത്തും.രാജ്യത്തെ നാലാമത്തെ വലിയ വിമാനത്താവളം ആയാണ് കണ്ണൂര്‍ വിമാനത്താവളം മാറുക.