കൊച്ചി’: ജയലളിതയുടെ ജീവിതം ആസ്പദമാക്കി പ്രിയദർശിനി സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് ‘ദി അയൺ ലേഡി’. നിത്യ മേനോൻ നായികയാകുന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പുറത്തുവിട്ടു. ജയലളിതയുടെ രണ്ടാം ചരമ വാർഷികമായ ഡിസംബർ 5നാണ് ചിത്രത്തിന്റെ പോസ്റ്റർ റിലീസ് ചെയ്തത്.
ഫസ്റ്റ് ലുക്കിലെ നിത്യയെ കണ്ട് ഞെട്ടിയിരിക്കുകയാണ് ആരാധകര്‍. കാരണം ജയലളിതയുമായി അത്ര രൂപസാദൃശ്യമുണ്ട് നിത്യക്ക്. സംവിധായിക പ്രിയദര്‍ശിനി തന്നെയാണ് പോസ്റ്റര്‍ പുറത്തുവിട്ടത്.
ജയലളിതയെ വെള്ളിത്തിരയിൽ അവതരിപ്പിക്കാൻ അഭിനയത്തിനൊപ്പം അവരുടെ ശരീര ഘടനയും അനുയോജ്യമാവണം. ഇതിന് ഏറ്റവും യോജിച്ചത് നിത്യ മേനോൻ ആണെന്ന് തോന്നി. നിത്യയ്ക്കും സ്ക്രിപ്റ്റ് വളരെ ഇഷ്ടപ്പെട്ടു. ജയലളിതയുടെ ബയോപിക് ചെയ്യുന്നതിൽ നിത്യയും വളരെ സന്തോഷവതിയാണെന്നും പ്രിയദർശിനി പറഞ്ഞു.
கருணை கொண்ட மனிதரெல்லாம்
கடவுள் வடிவம் ஆகும் !! #2ndYearCommemoratingDay @MenonNithya @Priyadhaarshini @onlynikil #THEIRONLADY #WeMissUAmma #Jayalalithaa #JJayalalithaabiopic #Amma pic.twitter.com/fjgXkSNni3— A Priyadhaarshini (@priyadhaarshini) December 5, 2018