ന്യൂഡൽഹി: അലോക് വർമയേയും രാഗേഷ് അസ്താനയേയും അവധിയിൽ പ്രവേശിപ്പിക്കാൻ എന്തിന് അർധ രാത്രി തിരക്കിട്ട് നടപടിയെടുത്തുവെന്ന് സുപ്രീംകോടതി.ജൂലൈ മുതൽ അലോക് വർമ്മയും രാഗേഷ് അസ്താനയുമായുള്ള പോര് സഹിക്കുകയാണ്. എന്നിട്ടും സെലക്ഷൻ കമ്മിറ്റിയുമായി പോലും ആലോചിക്കാതെ അർധ രാത്രി ഇത്തരത്തിൽ തിരക്കിട്ട് നടപടിയെടുക്കാനുണ്ടായ സാഹചര്യം എന്തായിരുന്നുവെന്ന് സുപ്രീംകോടതി ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയ് കേന്ദ്ര സർക്കാറിനോടും കേന്ദ്ര വിജിലൻസ് കമീഷനോടും ചോദിച്ചു.
അസാധാരണ സാഹചര്യത്തിൽ അസാധാരണ പ്രതിവിധി ആവശ്യമാണെന്ന് വിജിലൻസ് മറുപടി നൽകി. നടപടിയെടുത്തില്ലെങ്കിൽ കേന്ദ്ര വിജിലൻസ് കമീഷൻ പല്ലില്ലാത്തതായി മാറുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.കേന്ദ്ര അന്വേഷണ ഏജൻസിയുടെ (സി.ബി.െഎ) ഉന്നത സ്ഥാനത്തിരുന്ന് സി.ബി.െഎ ഡയറക്ടർ അലോക് വർമയും സ്പെഷ്യൽ ഡയറക്ടർ രാകേഷ് അസ്താനയും പൂച്ചകളെ പോലെ കടികൂടുകയാണെന്നും ഇൗ സാഹചര്യത്തിൽ രാജ്യത്തിെൻറ സുപ്രധാന അന്വേഷണ ഏജൻസിയുടെ മുതിർന്ന രണ്ട് ഉദ്യോഗസ്ഥർ തമ്മിലുള്ള കലഹം പരിഹരിക്കാൻ കേന്ദ്ര ഇടപെടൽ അത്യാവശ്യമായി വന്നുവെന്നും കേന്ദ്ര സർക്കാറിെൻറ അഭിഭാഷകൻ കെ.കെ. വേണുഗോപാൽ ബുധനാഴ്ച സുപ്രീം കോടതിയെ അറിയിച്ചിരുന്നു.