മുംബൈ: ശിവസേന എന്‍.ഡി.എ വിടാനൊരുങ്ങുന്ന അവസരത്തില്‍ ഒറ്റയ്ക്ക് മത്സരിച്ചാല്‍ ശിവസേനക്ക് വന്‍ നഷ്ടമുണ്ടാകുമെന്ന് മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫട്‌നാവിസ്. 2019 ലെ ലോക്‌സഭ തിരഞ്ഞെടുപ്പില്‍ ശിവസേന ഒറ്റയ്ക്ക് മത്സരിക്കാന്‍ തീരുമാനിച്ച അവസരത്തിലാണ് ദേവന്ദ്ര ഫട്‌നാവിസ് ഇങ്ങനെ പറഞ്ഞത്. ശിവസേന ബുദ്ധിയുള്ള പാര്‍ട്ടിയാണെന്നും അതുകൊണ്ട് തന്നെ അവര്‍ക്ക് ഇക്കാര്യം മനസിലാവുമെന്നാണ് പ്രതീക്ഷയെന്നും ഫട്‌നാവിസ് അറിയിച്ചു.
കഴിഞ്ഞ ദിവസം ശിവസേന എന്‍ഡിഎ വിടാനൊരുങ്ങുന്നുയെന്നും അടുത്ത പാര്‍ലമെന്റ് തിരഞ്ഞെടുപ്പില്‍ ഒറ്റയ്ക്ക് മത്സരിക്കുമെന്നും ശിവസേന വ്യക്തമാക്കിയിരുന്നു. എന്നാല്‍ ശിവസേനയും ബി.ജെപിയും തമ്മിലുള്ള സഖ്യം നിലനിന്നാല്‍ മാത്രമേ കോണ്‍ഗ്രസ്സും എന്‍.സി.പിയും ഒന്നുചേര്‍ന്ന് മത്സരിക്കുമ്പോള്‍ അതിനെ എതിര്‍ക്കാനാകുകയുള്ളൂയെന്നും ഫട്‌നാവിസ് പറഞ്ഞു. എല്ലെങ്കില്‍ ഇരുപാര്‍ട്ടികള്‍ക്കും അത് ഗുണകരമാവില്ലെന്നും അദ്ദേഹം പറഞ്ഞു.
ഡല്‍ഹിയില്‍ 20 എഎപി എംഎല്‍എമാരെ അയോഗ്യരാക്കിയതിനെതിരെയും ശിവസേന രംഗത്ത് വന്നിരുന്നു. ഡല്‍ഹിയില്‍ ബിജെപി സര്‍ക്കാരാണ് അധികാരത്തിലെങ്കില്‍ ഇത്തരമൊരു നീക്കത്തിന് ധൈര്യപ്പെടുമായിരുന്നോ എന്നായിരുന്നു ശിവസേനയുടെ വിമര്‍ശനം.