കൊച്ചി: എറണാകുളം വെല്ലിങ്ടന്‍ ഐലന്‍ഡിലെ ഫാക്ടിന്റെ അമോണിയ പ്ലാന്റില്‍ ചോര്‍ച്ച. ഇതേതുടര്‍ന്ന് സമീപത്തെ കേന്ദ്രീയ വിദ്യാലയത്തിലെ വിദ്യാര്‍ഥികളെ ഒഴിപ്പിച്ചു. ഒന്നരയോടു കൂടിയാണ് പ്ലാന്റില്‍ ചോര്‍ച്ചയുണ്ടായത്. പ്ലാന്റില്‍നിന്ന് അമോണിയ കയറ്റുന്നതിനിടെ ലോറിയുടെ പൈപ്പ് പൊട്ടിത്തെറിക്കുകയായിരുന്നു.
അന്തരീക്ഷത്തിലിപ്പോഴും അമോണിയ കെട്ടിനില്‍ക്കുകയാണ്. ജനവാസമേഖലയല്ലാത്തതിനാല്‍ അപകടസാധ്യത കുറഞ്ഞിരിക്കുകയാണ്. അന്തരീക്ഷത്തില്‍ പടര്‍ന്ന അമോണിയ ശ്വസിച്ചതിനെതുടര്‍ന്ന് കേന്ദ്രീയ വിദ്യാലയത്തിലെ കുട്ടികള്‍ക്ക് ശ്വാസതടസ്സമടക്കമുള്ള പ്രശ്‌നങ്ങള്‍ അനുഭവപ്പെട്ടു.
ഇതേത്തുടര്‍ന്നാണു വിദ്യാര്‍ഥികളെ ഇവിടെ നിന്ന് ഒഴിപ്പിച്ചത്. കുട്ടികളില്‍ ചിലരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വെണ്ടുരുത്തി പാലത്തില്‍നിന്ന് വെല്ലിങ്ടന്‍ ഐലന്‍ഡിലേക്കുള്ള ഗതാഗതം നിരോധിച്ചു.
കഴിഞ്ഞ ദിവസം ചമ്പക്കരയില്‍ അമോണിയ ചോര്‍ന്നതിനെതുടര്‍ന്ന് 250 വീട്ടുകാരെ ഒഴിപ്പിച്ചിരുന്നു. ഇതിനുപിന്നാലെയാണ് ഈ സംഭവവും.