ദുബായ്: യു.എ.ഇയിലെ റാസല്‍ഖൈമയിലുണ്ടായ വാഹനാപകടത്തില്‍ രണ്ടു മലയാളികള്‍ മരിച്ചു. ഒരാള്‍ക്ക് ഗുരുതരമായി പരിക്കേല്‍ക്കുകയും ചെയ്തു.
അതുല്‍ ഗോപന്‍, അര്‍ജുന്‍ വി.തമ്പി എന്നിവരാണ് മരിച്ചത്. കുമളി സ്വദേശി ബിനുവിനാണ് പരിക്കേറ്റിരിക്കുന്നത്. ഇവര്‍ റാഖ് ഹോട്ടലിലെ ജീവനക്കാരാണ്.