ചെന്നൈ : തമിഴകത്ത് ബിജെപിക്കെതിരായ വികാരം ശക്തമായി നില്‍ക്കെ ലോകസഭാ തെരെഞ്ഞെടുപ്പില്‍ ബിജെപിയും അണ്ണാ ഡിഎംകെയുമായുള്ള സഖ്യനീക്കങ്ങള്‍ അവസാനഘട്ടത്തിലേക്ക്. ലോക്സഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന സീറ്റുകളില്‍ ഇരുപാര്‍ട്ടികളും തമ്മില്‍ ധാരണയായെന്ന് റിപ്പോര്‍ട്ട്. ഇരുപത്തിയഞ്ച് സീറ്റുകളില്‍ അണ്ണാ ഡിഎംകെയും എട്ട് സീറ്റുകളില്‍ ബിജെപിയും മത്സരിക്കാന്‍ ധാരണയായെന്നാണ് റിപ്പോര്‍ട്ടുകള്‍.
എഐഡിഎംകെ ബിജെപിയുമായി സഖ്യമുണ്ടാക്കുമെന്നു തമിഴ്നാട് മുഖ്യമന്ത്രി എടപ്പാടി പളനിസ്വാമി മുന്‍പ് പറഞ്ഞിരുന്നു. എന്നാല്‍ ബിജെപിയുമായി സഖ്യം ചേരുന്നതിനോട് പാര്‍ട്ടിയിലെ ഒരു വിഭാഗം നേതാക്കള്‍ക്ക് കടുത്ത അതൃപ്തിയുണ്ട്. ഗജ ചുഴലിക്കാറ്റ് സഹായം, നീറ്റ്, കാവേരി, ജിഎസ്ടി തുടങ്ങിയ വിഷയങ്ങളിലെ കേന്ദ്രനയത്തില്‍ തമിഴകത്ത് വലിയ എതിര്‍പ്പുണ്ട്. തമിഴ്നാട് സന്ദര്‍ശിച്ച മോദിക്കെതിരെ ഗോബാക്ക് പ്രചാരണം അടക്കം തമിഴ്നാട്ടില്‍ വലിയ എതിര്‍ വികാരം ഉയര്‍ന്നിരുന്നു. ബിജെപിക്ക് പകരം മറ്റ് പാര്‍ട്ടികളെ പരിഗണിച്ച് സഖ്യം രൂപികരിക്കണമെന്നാണ് ഒരു വിഭാഗത്തിന്റെ ആവശ്യം. എന്നാല്‍ എതിര്‍പ്പിനിടയിലും ബിജെപി അണ്ണാ ഡിഎംകെയുമായി സീറ്റ് ധാരണയില്‍ വരെയെത്തിയെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്.