ന്യൂഡല്‍ഹി: ബജറ്റ് അവതരണത്തില്‍ ഇംഗ്ലീഷിനൊപ്പം ഹിന്ദിക്കും പ്രാധാന്യം നല്‍കി കേന്ദ്ര ധനമന്ത്രി അരുണ്‍ ജയ്റ്റ്‌ലി. ഇംഗ്ലീഷിനു കൂടുതല്‍ പ്രാധാന്യം നല്‍കിയായിരുന്നു ബജറ്റ് അവതരണം. എന്നാല്‍ പതിവിനും വിരുദ്ധമായി ഹിന്ദിക്കും പ്രാധാന്യം നല്‍കിയായിരുന്നു അരുണ്‍ ജയ്റ്റ്‌ലി ബജറ്റ് അവതരിപ്പിച്ചത്.
ജ്റ്റിലിക്ക് മുന്‍പുണ്ടായിരുന്ന മന്‍മോഹന്‍ സിങ്, പി. ചിദംബരം, യശ്വന്ത് സിന്‍ഹ, ജസ്വന്ത് സിങ് തുടങ്ങിയ മുന്‍ ധനമന്ത്രിമാരെല്ലാം ഇംഗ്ലീഷിലായിരുന്നു ബജറ്റ് അവതരിപ്പിച്ചിരുന്നത്. ഇടയ്ക്ക് ഉര്‍ദു, ഹിന്ദി, തമിഴ് വാക്കുകളോ ശ്ലോകങ്ങളോ ഉപയോഗിക്കുകയും ചെയ്യുമായിരുന്നു.
പൊതുതിരഞ്ഞെടുപ്പിന് മുന്നോടിയായുള്ള അവസാന സമ്പൂര്‍ണ ബജറ്റെന്ന നിലയില്‍ ക്ഷേമ പദ്ധതികള്‍ക്ക് പ്രാമുഖ്യം നല്‍കിക്കൊണ്ടുള്ള ബജറ്റാണ് ധനമന്ത്രി അവതരിപ്പിക്കുന്നത്. കാര്‍ഷിക മേഖലയ്ക്ക് നല്‍കിയിട്ടുള്ള പ്രാധാന്യവും ശ്രദ്ധേയം.