രണ്ട് ദിവസം നീണ്ട കാത്തിരിപ്പിന് ഒടുവില്‍ ഇന്ത്യന്‍ പൈലറ്റ് അഭിനന്ദന്‍ വര്‍ധമാന്‍ രാജ്യത്തേക്ക് തിരിച്ചെട്ടുകയാണ്. സമാധാന സന്ദേശം എന്ന നിലയ്ക്കാണ് അഭിനന്ദനെ വിട്ടയക്കുന്നതെന്ന് പാക് പ്രധാനമന്ത്രി വ്യക്തമാക്കിയത്. ഇമ്രാന്റെ ഈ നീക്കത്തെ അഭിനന്ദിച്ചവരെ പരിഹസിച്ച് രംഗത്തെത്തിയിരിക്കുകയാണ് അഡ്വക്കേറ്റ് എ ജയശങ്കര്‍. നമ്മുടെ നാട്ടിലെ മൊത്തം യുദ്ധ വിരുദ്ധരും സമാധാനകാംക്ഷികളും സൈബര്‍ സഖാക്കളും ഇമ്രാന്റെ ആരാധകരായി മാറി. അദ്ദേഹത്തിന്റെ കാരുണ്യത്തെയും ഹൃദയ ലാവണ്യത്തെയും സമാധാന പ്രേമത്തെയും നിതരാം പ്രശംസിക്കുന്നു. മലയാളികളോളം വിശാല ഹൃദയരല്ല, പാക്കിസ്ഥാനികളെന്ന് ജയശങ്കര്‍ ഫേസ്ബുക്കില്‍ കുറിച്ചു.