തിരുവനന്തപുരം: ജോലി വാഗ്ദാനം ചെയ്ത് പൊലീസ് ഉദ്യോഗസ്ഥന്‍ ലക്ഷങ്ങള്‍ തട്ടിയതായി പരാതി. മട്ടന്നൂര്‍ സ്വദേശിയും തലശേരി കണ്‍ട്രോള്‍ റൂമിലെ പൊലീസ് ഉദ്യോഗസ്ഥനുമായ ബൈജുവിനെതിരെയാണ് ആരോപണം ഉയര്‍ന്നിരിക്കുന്നത്.
ഇതുവരെ പ്രവര്‍ത്തനം ആരംഭിച്ചിട്ടില്ലാത്ത കണ്ണൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തിലടക്കം കണ്ണൂരിലെ വിവിധ സ്ഥലങ്ങളില്‍ ജോലി വാങ്ങി നല്‍കാമെന്ന് പ്രലോഭിപ്പിച്ച് ഇയാള്‍ പലരില്‍ നിന്നും പണം വാങ്ങിയതായാണ് ആരോപണം.
വിമാനത്താവളത്തിലെ ജോലിക്കായി തലശേരി സ്വദേശിയില്‍ നിന്നും മൂന്ന് ലക്ഷം രൂപ കൈപ്പറ്റുന്ന സി.സി.ടി.വി ദൃശ്യങ്ങള്‍ പുറത്തായിട്ടുണ്ട്. തലശേരിയിലെ ഒരു ഹോട്ടലില്‍ വച്ചാണ് ബൈജു ഇവരില്‍ നിന്നും പണം കൈപ്പറ്റുന്നത്.
വിമാനത്താവളത്തില്‍ ജോലി വാങ്ങുന്നത് സംബന്ധിച്ചും തന്റെ ഉന്നതബന്ധത്തെക്കുറിച്ചും ഇയാള്‍ ഇടപാടുകാരോട് സംസാരിക്കുന്നത് ദൃശ്യങ്ങളില്‍ വ്യക്തമാണ്. ഇയാളുടെ പിന്നില്‍ വന്‍ മാഫിയാ സംഘം പ്രവര്‍ത്തിക്കുന്നതായും സൂചനയുണ്ട്.