കോഴിക്കോട്: ഹണിട്രാപ്പ് വിവാദവുമായി ബന്ധപ്പെട്ട് തനിക്കെതിരായി വന്നിരിക്കുന്ന ഹര്‍ജിക്ക് പിന്നില്‍ തോമസ് ചാണ്ടിക്ക് പങ്കില്ലെന്ന് ഗതാഗത മന്ത്രി എ.കെ ശശീന്ദ്രന്‍. സംഭവവുമായി ബന്ധപ്പെട്ട് എന്‍.സി.പിയിലെ മറ്റാര്‍ക്കും ഇതില്‍ പങ്കുണ്ടെന്ന് വിശ്വസിക്കുന്നില്ലെന്നും ശശീന്ദ്രന്‍ പറഞ്ഞു.
ഇതു സംബന്ധിച്ച് പാര്‍ട്ടിയില്‍ അന്വേഷണം ആവശ്യപ്പെടില്ല. അന്വേഷണം ആവശ്യപ്പെടണമെങ്കില്‍ അതിന് വേണ്ട തെളിവുകള്‍ തന്റെ കൈവശമുണ്ടാവണമെന്നും ശശീന്ദ്രന്‍ വ്യക്തമാക്കി.
നേരത്തെ എ.കെ.ശശീന്ദ്രനെ ഫോണ്‍കെണി കേസില്‍ നിന്ന് ഒഴിവാക്കിയ കോടതി വിധിക്കെതിരെ ഹൈകോടതിയില്‍ മഹാലക്ഷ്മി സ്വകാര്യ ഹരജി സമര്‍പ്പിച്ചിരുന്നു. തോമസ് ചാണ്ടിയുടെ പി.എയുടെ വീട്ടുജോലിക്കാരിയാണ് ഹര്‍ജി നല്‍കിയതെന്ന വാര്‍ത്തകള്‍ ഇന്നലെ പുറത്ത് വന്നിരുന്നു. ഇതിന് പിന്നാലെയാണ് പ്രതികരണവുമായി ശശീന്ദ്രന്‍ രംഗത്തെത്തിയത്.