ന്യൂഡല്‍ഹി: എംപിയും മുന്‍ ക്രിക്കറ്റ് താരവുമായ കീര്‍ത്തി ആസാദ് ജാര്‍ഖണ്ഡിലെ ധന്‍ബാദില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായി മത്സരിക്കും. നിലവില്‍ ബിഹാറിലെ ദര്‍ഭംഗയില്‍നിന്നുള്ള എംപിയാണ് ഇദ്ദേഹം. ബിജെപിയില്‍നിന്ന് സസ്പെന്‍ഡ് ചെയ്യപ്പെട്ടിരുന്ന ആസാദ് രണ്ടുമാസം മുമ്പാണ് കോണ്‍ഗ്രസ് അംഗത്വം സ്വീകരിച്ചത്.
2015ലാണ് ആസാദിനെ ബിജെപിയില്‍നിന്നു സസ്പെന്‍ഡ് ചെയ്തത്. കേന്ദ്രമന്ത്രി അരുണ്‍ ജെയ്റ്റ്ലിക്കെതിരെ പരസ്യമായി വിമര്‍ശനം ഉന്നയിച്ചതിനാണ് തുടര്‍ന്നായിരുന്നു സസ്‌പെന്‍ഷന്‍. ബിജെപി വിമതനായി നിലകൊണ്ട ആസാദ് കഴിഞ്ഞ ഫെബ്രുവരിയില്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ സാന്നിധ്യത്തിലാണ് കോണ്‍ഗ്രസില്‍ ചേര്‍ന്നത്.
ബിഹാര്‍ മുന്‍മുഖ്യമന്ത്രി ഭഗവത് ഝാ ആസാദിന്റെക മകനാണ് കീര്‍ത്തി ആസാദ്. 1983ല്‍ ലോകകപ്പ് നേടിയ ടീം അംഗമായിരുന്നു ഇദ്ദേഹം.
്