തിരഞ്ഞെടുപ്പുറാലിക്ക് മുന്‍പ് മോദിയുടെ ഹെലികോപ്റ്ററിൽനിന്ന് ഇറക്കിയ ദുരൂഹമായ പെട്ടിയിലെന്ത് ? വിവാദം കത്തുന്നു

ബെംഗളൂരു: ചിത്രദുർഗയിൽ തിരഞ്ഞെടുപ്പുറാലിക്കെത്തിയ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ഹെലികോപ്റ്ററിൽനിന്ന് ദുരൂഹമായ പെട്ടി ഇറക്കിയതായി ആരോപണം. യൂത്ത് കോൺഗ്രസ് നേതാവ് ശ്രീവത്സയാണ് ഹെലികോപ്റ്ററിൽനിന്ന് ഇറക്കിയെന്ന് അവകാശപ്പെടുന്ന പെട്ടി കാറിൽ കയറ്റിക്കൊണ്ടുപോകുന്ന ദൃശ്യങ്ങൾ ട്വിറ്ററിൽ പങ്കുവെച്ചത്. ദൃശ്യങ്ങൾ പ്രചരിച്ചതോടെ സംഭവത്തെക്കുറിച്ച് അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ട് കോൺഗ്രസും ജെ.ഡി.എസും രംഗത്തെത്തി. പെട്ടി എന്തുകൊണ്ട് സെക്യൂരിറ്റി പ്രോട്ടോക്കോളിൽ ഉൾപ്പെട്ടില്ല, അത്‌ കൊണ്ടുപോയ കാർ എന്തുകൊണ്ട് പ്രധാനമന്ത്രിയുടെ വാഹനവ്യൂഹത്തിൽ ഉൾപ്പെട്ടില്ല എന്നീ ചോദ്യങ്ങളും വീഡിയോ ദൃശ്യത്തോടൊപ്പം ശ്രീവത്സ ട്വീറ്റ്ചെയ്തു.ദൃശ്യങ്ങൾ ജെ.ഡി.എസും കെ.പി.സി.സി. പ്രസിഡന്റും റീട്വീറ്റ് ചെയ്തിട്ടുണ്ട്. … Continue reading തിരഞ്ഞെടുപ്പുറാലിക്ക് മുന്‍പ് മോദിയുടെ ഹെലികോപ്റ്ററിൽനിന്ന് ഇറക്കിയ ദുരൂഹമായ പെട്ടിയിലെന്ത് ? വിവാദം കത്തുന്നു