സഹപ്രവര്‍ത്തകനെ കൊല്ലാന്‍ ക്വട്ടേഷന്‍ നല്‍കിയ പത്രാധിപന്‍ അറസ്റ്റില്‍. ബംഗളൂരില്‍
ഹായ് ബാംഗഌര്‍ ടാബ്ലോയിഡിന്റെ എഡിറ്ററായ രവി ബെലഗാരെയാണ് അറസ്റ്റിലായത്. സുനി ഹെഗറവല്ലി എന്നയാളെ കൊലപ്പെടുത്താന്‍ വേണ്ടിയാണ് ഇയാള്‍ വാടകക്കൊലയാളിയെ ചുമതലപ്പെടുത്തിയത്.
സുനിലിനെ കൊലപ്പെടുത്തുവാന്‍ ശശിധര്‍ മുണ്ടേവാഡി എന്ന വാടകക്കൊലയാളിയെയാണ് ഇയാള്‍ ചുമതലപ്പെടുത്തിയത്. സുനിലിന്റെ വീട് കാണിച്ചുകൊടുക്കാന്‍ ഓഫീസിലെ ഒരാളെ രവി ചുമതലപ്പെടുത്തി. കൃത്യം നടത്താന്‍ 15,000 രൂപ മുന്‍കൂറായി നല്‍കുകയും, കൃത്യം നടന്നു കഴിഞ്ഞാല്‍ ചോദിക്കുന്ന തുക നല്കാമെന്ന് വാഗ്ദാനം നല്‍കുകയും ചെയ്തു.
എന്നാല്‍ ആദ്യശ്രമം പരാജയപ്പെടുകയും കൊല്ലാനുപയോഗിച്ച തോക്ക് രവിക്ക് തിരികെ നല്‍കുകയും പിന്നീട് ശ്രമിക്കാമെന്ന് ഉറപ്പുകൊടുക്കുകയും ചെയ്തു.
തന്റെ രണ്ടാം ഭാര്യയുമായി സുനില്‍ അടുത്തിടപഴകിയതാണ് കൊലചെയ്യാന്‍ ക്വട്ടേഷന്‍ നല്‍കാനുള്ള കാരണം. വെള്ളിയാഴ്ചയാണ് രവിയെ ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തത്.