തിരുവനന്തപുരം: ഈ മാസം 16 മുതൽ അനിശ്ചിതകാല സമരം തുടങ്ങുമെന്ന് സ്വകാര്യ ബസ് ഉടമകൾ. കൊച്ചിയിൽ ചേർന്ന സ്വകാര്യ ബസുടമകളുടെ സംയുക്ത സമരസമിതി യോഗത്തിലാണ് തീരുമാനം. വിദ്യാർത്ഥികളുടെ യാത്രാ നിരക്കുൾപ്പടെ ബസ് ചാർജ് വർധിപ്പിക്കണമെന്നാവശ്യപ്പെട്ടാണ് സമരം. കഴിഞ്ഞ മാസം 30ന് മുഖ്യമന്ത്രി പിണറായി വിജയനുമായി നടന്ന ചർച്ചയിലെ ഉറപ്പ് നടപ്പിലാക്കാത്ത സാഹചര്യത്തിലാണ് സമരമെന്ന് ബസുടമകൾ പറഞ്ഞു.