തിരുവനന്തപുരം : നിയമസഭാ സമ്മേളനം ഫെബ്രുവരി 26 മുതല്‍ വിളിച്ചു ചേര്‍ക്കുന്നതിന് ഗവര്‍ണറോട് ശുപാര്‍ശ ചെയ്യാന്‍ മന്ത്രിസഭായോഗം തീരുമാനിച്ചു. മൃഗസംരക്ഷണ വകുപ്പില്‍ പുതുതായി 35 തസ്‌തികകള്‍ സൃഷ്‌ടിക്കാന്‍ തീരുമാനിച്ചു. കേരള കലാമണ്ഡലം കല്‍പിത സര്‍വ്വകലാശാല ജീവനക്കാര്‍ക്ക് പത്താം ശമ്പളപരിഷ്‌കരണ ആനുകൂല്യങ്ങള്‍ അനുവദിക്കാന്‍ തീരുമാനിച്ചു.
കേരള ഹൈക്കോടതി ജീവനക്കാരൂടെ പത്താം ശമ്പളപരിഷ്‌കരണ ഉത്തരവിലെ അപാകതകള്‍ പരിഹരിക്കാന്‍ തീരുമാനിച്ചു. ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടൂറിസം ആന്റ് ട്രാവല്‍ സ്റ്റഡീസ് (കിറ്റ്‌സ്) ജീവനക്കാര്‍ക്ക് പത്താം ശമ്പളപരിഷ്‌കരണ ആനുകൂല്യങ്ങള്‍ അനുവദിക്കാന്‍ തീരുമാനിച്ചു.ലേബര്‍ കമ്മിഷണര്‍ ആയി എ. അലക്‌സാണ്ടറിനെ നിയമിക്കാന്‍ തീരൂമാനിച്ചു. നിലവില്‍ ലേബര്‍ കമ്മിഷണറായ കെ. ബിജുവിനെ വ്യവസായ വകുപ്പ് ഡയറക്ടറായി നിയമിക്കും. നിലവില്‍ വ്യവസായ ഡയറക്ടറായ കെ.എന്‍. സതീഷിനെ ലാന്റ് ബോര്‍ഡ് സെക്രട്ടറിയായി നിയമിക്കും