തിരുവനന്തപുരം: പെൻഷൻ പ്രായം കൂട്ടാൻ കഴിയില്ലെന്ന സർക്കാർ നിലപാട് അറിയിച്ചു. സിപിഐയുടെ സർവീസ് സംഘടനയായ ജോയിന്റ് കൗൺസിൽ പെൻഷൻ പ്രായം കൂട്ടണമെന്ന് ആവശ്യപ്പെട്ട് ധനമന്ത്രിക്ക് കത്ത് നൽകിയിരുന്നു.
കത്ത് പരിഗണിക്കാൻ ധനമന്ത്രി പ്രിൻസിപ്പൽ സെക്രട്ടറിയെ ചുമതലപ്പെടുത്തി. ഇതോടെ പെൻഷൻ പ്രായം കൂട്ടാൻ നീക്കം നടക്കുന്നതായി റിപ്പോർട്ടുകൾ വന്നു. ഇത് വിവാദമായതോടെയാണ് മുന്നണിയുടെ പ്രഖ്യാപിത നിലപാടിന് വിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടി പെൻഷൻ പ്രായം കൂട്ടാൻ കഴിയില്ലെന്ന നിലപാട് വ്യക്തമാക്കി ജോയിന്റ് കൗൺസിലിന്റെ ഫയൽ തീർപ്പാക്കിയത്.
കഴിഞ്ഞ ഡിസംബറിൽ ജോയിന്റ് കൗൺസിൽ നൽകിയ കത്ത് ജനുവരി 16നാണ് പ്രിൻസിപ്പൽ സെക്രട്ടറിക്ക് കൈമാറിയത്.