ന്യൂഡൽഹി: മഹാരാഷ്ട്രയിൽ ശിവസേന-കോണ്ഗ്രസ്-എൻസിപി സർക്കാർ രൂപീകരണത്തിന് കോണ്ഗ്രസ് പ്രവർത്തക സമിതിയുടെ പച്ചക്കൊടി. കോണ്ഗ്രസ്-എൻസിപി യോഗ തീരുമാനങ്ങൾ പ്രവർത്തക സമിതിയെ ധരിപ്പിച്ചതായും അനുകൂല തീരുമാനമാണ് ഉണ്ടായിരിക്കുന്നതെന്നും മുതിർന്ന കോണ്ഗ്രസ് നേതാവ് മല്ലികാർജുന ഖാർഗെ അറിയിച്ചു.
മഹാരാഷ്ട്ര സർക്കാർ രൂപീകരണത്തിൽ അന്തിമ തീരുമാനം വെള്ളിയാഴ്ച ഉണ്ടാകുമെന്ന് പ്രവർത്തക സമിതി അംഗം കെ.സി. വേണുഗോപാലും പറഞ്ഞു. സർക്കാർ രൂപീകരണ ചർച്ചകൾ തുടങ്ങിയെന്ന് ശിവസേന നേതാവ് സഞ്ജയ് റാവത്തും പ്രതികരിച്ചു. ഡിസംബർ ഒന്നിനുള്ളിൽ നടപടികൾ പൂർത്തിയാക്കും. മൂന്നു പാർട്ടുകളുടെയും യോഗം ഉടൻ മുംബൈയിൽ ചേരുമെന്നും അദ്ദേഹം പറഞ്ഞു.