ചെറുവള്ളി എസ്‌റ്റേറ്റ് വിഷയത്തിലും, സാധാരണക്കാരുടെ തോട്ടം പുരയിടം വിഷയത്തിലും ഇടതുപക്ഷ മുന്നണി ഇരട്ടത്താപ്പ് കാണിക്കുകയാണെന്ന് ചൂണ്ടിക്കാണിച്ച് ജോര്‍ജ് മുണ്ടക്കയത്തിന്റെ ഫേസ്ബുക്ക് പോസ്റ്റ്. തോട്ടം പുരയിടം വിഷയത്തില്‍ ഇപ്പോള്‍ നടക്കുന്ന സമരഭാസങ്ങള്‍ ജനങ്ങളുടെ കണ്ണില്‍ പൊടിയിടാന്‍ മാത്രമാണോ എന്ന് അദ്ദേഹം പോസ്റ്റില്‍ ചോദിക്കുന്നു..
പോസ്റ്റ് വായിക്കാം
തോട്ടം-പുരയിടം വിഷയം എന്താണ്..?
പുരയിടം എന്ന ക്ളാസിഫിക്കേഷനു പകരം
തോട്ടമെന്ന റവന്യൂ വിഭാഗത്തിലേക്ക് ഭൂമി
പട്ടികപ്പെടുത്തുമ്പോൾ …
തോട്ടങ്ങളായി രേഖപ്പെടുത്തുന്ന സ്ഥലങ്ങൾ
ഭാഗ-ഉടമ്പടി വയ്ക്കുന്നതിനോ..
വീടുകൾ വയ്ക്കുന്നതിനോ…
വായ്പയ്ക്ക് ഈട് വയ്ക്കുന്നതിനോ…
കഴിയാത്ത സ്ഥിതിയിലാണ് ഉള്ളത്..
അതായത്..
അത്തരം ഭൂഉടമകൾക്ക്
സ്വതന്ത്ര ഭൂ ഉടമസ്ഥാവകാശം ഇല്ലെന്നർത്ഥം.
സംസ്ഥാന സർക്കാരിന്റെ
പൂർണ്ണ ഉത്തരവാദിത്തത്തിൽ തന്നെയാണ്
ഈ വിഷയം ഉടലെടുത്തതെന്നതിൽ
എനിക്ക് സംശയമേയില്ല..
റവന്യൂ വകുപ്പ് ഭരിക്കുന്നത്
ഇടതു മുന്നണിയിൽ സിപിഐ.ഉം..
സിപിഐ.യുടെ മാത്രം ഉത്തരവാദിത്വം എന്ന്
പറഞ്ഞ് സിപിഎം.ഉൾപ്പെടെ ആർക്കും കൈകഴുകാനും പറ്റില്ല…
തോട്ടം -പുരയിടം വിഷയത്തിൽ
ഇപ്പോൾ നടക്കുന്ന സമരാഭാസങ്ങൾ
പ്രാദേശികമായി ജനങ്ങളുടെ കണ്ണിൽ
പൊടിയിടുക എന്നത് മാത്രമാണോ ലക്ഷ്യമാക്കുന്നത് ..?
കാഞ്ഞിരപ്പള്ളി താലൂക്കിലെ
തോട്ടം പുരയിടം വിഷയം രൂപപ്പെടുത്തിയെടുത്ത അതേ അധികാരരൂപങ്ങൾ തന്നെയാണ്
നിരവധി പാട്ട-തോട്ട ഭൂമി പതിച്ചു നൽകി
കരം വാങ്ങിയത്..
(യാതൊരു റവന്യൂ രേഖയും ഇല്ലാത്ത)
കെ.പി . യോഹന്നാന്റെ
ബിലിവേഴ്സ് ചർച്ചിന്റെ ഉടമസ്ഥാവകാശം
അംഗീകരിച്ചു കൊണ്ടാണ് , എരുമേലി വിമാനത്താവളത്തിന് ചെറുവള്ളി എസ്റ്റേറ്റ്
ഏറ്റെടുക്കുന്നതെന്ന കാര്യവും ആരും മറക്കരുത്..
ചെറുവള്ളി എസ്റ്റേറ്റ് ഹാരിസൺ
കൈവശം വയ്ക്കുന്ന സർക്കാർ പാട്ടഭൂമിയാണ്…
(ഹാരിസണും രേഖയില്ലാ ജന്മിയാണ്)
ഭൂമി പ്രശ്നങ്ങളിലെ
കേരള സർക്കാരിന്റെ ഇരട്ടത്താപ്പ്
വളരെ വളരെ വ്യക്തമാകുന്ന നടപടികളാണ്
കണ്ട് വരുന്നത്..
ഈ വിഷയങ്ങളിൽ
കേന്ദ്ര സർക്കാരിനെ കുറ്റപ്പെടുത്തി രക്ഷപ്പെടാനുമാവില്ല…
തോട്ടം-പുരയിടം വിഷയത്തിൽ
ഒട്ടേറെ സമരാഭാസങ്ങൾ പ്രദേശ വാസികൾ
കണ്ട് കഴിഞ്ഞതിനാൽ…
ശരിയായ നിലപാട് തുറന്നു പറയാത്ത
ആഭാസങ്ങളോട് പുച്ഛം മാത്രം..
വലിയ കോർപ്പറേറ്റ് ശക്തികൾക്ക് കാര്യം നടത്തി കൊടുക്കുന്ന ഏജന്റൻമാർ ആയി കേന്ദ്ര ബിജെപി.ഭരണം മാറി എന്ന് ആക്ഷേപിക്കുന്ന കേരള ഭരണവർഗവും
അതേ പാതയിൽ ആണെന്നാണ്
ഈ വിഷയത്തിൽ ആകുലരായ നൂറോളം
ആളുകൾ പങ്കെടുത്ത ഒരു യോഗത്തിൽ
ഉയർന്ന പൊതു അഭിപ്രായം..
(എനിക്ക് അങ്ങനെ ഒരഭിപ്രായമേ ഇല്ല)
അതായത് സാധാരണക്കാരന്റെ
1963-ലെ വരെ മുന്നാധരങ്ങൾ പരിശോധിച്ച്
പുരയിടഭൂമി തോട്ടമായി പട്ടിക പെടുത്തുന്ന
സർക്കാരാണ് ……
രേഖകളൊന്നുമില്ലാത്ത
വിദേശ കമ്പനിയായ ഹാരിസിന്റെ കൈവശമുള്ള പാട്ട റവന്യൂ ഭൂമി
കൈമാറ്റം ചെയ്തതിന് (ചെറുവള്ളിഎസ്റ്റേറ്റ് ) സാങ്കേതിക പിൻബലം നൽകുന്നത്..
ജോർജ്ജ് മുണ്ടക്ക