ഭോപാൽ: മധ്യപ്രദേശിൽ രണ്ട് നിയമസഭാ സീറ്റുകളിലേക്കുള്ള ഉപതെരഞ്ഞെടുപ്പിന്റെ വോട്ടെടുപ്പ് ആരംഭിച്ചു. കൊളാറസ്, മംഗോളി എന്നീ സീറ്റുകളിലാണ് ഉപതെരഞ്ഞെടുപ്പ് നടക്കുന്നത്. ഫെബ്രുവരി 28ന് ഫലം പ്രഖ്യാപിക്കും.
കോൺഗ്രസ് വിജയിച്ചിരുന്ന സീറ്റുകളായിരുന്നു രണ്ടും. അവ പിടിച്ചെടുക്കാനാണ് ബിജെപി ശ്രമിക്കുന്നത്. വിട്ടുകൊടുക്കാതിരിക്കാൻ കോൺഗ്രസും ശ്രമിക്കും. ഇരു പാർട്ടികൾക്കും വരുന്ന നിയമ സഭാ തെരഞ്ഞെടുപ്പിലേക്കുള്ള മുന്നൊരുക്കം കൂടിയാണ് ഈ തെരഞ്ഞെടുപ്പ്. കോൺഗ്രസ് എംപി ജ്യോതിരാദിത്യ സിന്ധ്യയുടെ മണ്ഡലമായ ഗുണയിലാണ് രണ്ട് നിയമസഭാ സീറ്റുകളും. അതിനാൽ സീറ്റ് നിലനിർത്തേണ്ടത് കോൺഗ്രസിന്റെ അഭിമാനപ്രശ്‌നംകൂടിയാണ്.