കണ്ണൂര്‍: യൂത്ത് കോണ്ഗ്രസ് നേതാവ് എടയന്നൂരിലെ ഷുഹൈബ് വധവുമായി ബന്ധപ്പെട്ട് സി.പി.എമ്മുകാരായ മൂന്നുപേരെ കൂടി പൊലീസ് അറസ്റ്റ് ചെയ്തു. പാലയോട് സ്വദേശികളായ മജീദിന്റെ മകന്‍ പുതിയപുരയില്‍ അന്വര്‍ സാദത്ത് (23), എം.വി അലിയുടെ മകന്‍ തയ്യുള്ളതില്‍ പുതിയപുരയില്‍ അസ്‌കര്‍ (26), ചന്ദ്രെന്റ മകന്‍ അഖില്‍ (23) എന്നിവരാണ് അറസ്റ്റിലായത്.
സി.പി.എം പ്രവര്‍ത്ത കരായ ആകാശ് തില്ലേങ്കരി, റിജിന്രാജ് എന്നിവരെ നേരത്തേ അറസ്റ്റ് ചെയ്തിരുന്നു. എസ്.എഫ്.െഎ ജില്ല സെക്രട്ടറി മുഹമ്മദ് സിറാജിന്റെ സഹോദരനാണ് അന്വയര്‍.
അതേസമയം ഷുഹൈബ് വധത്തില്‍ സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ക്ക് കത്തു നല്‍കുമെന്ന് ദേശീയ ന്യൂനപക്ഷ കമ്മിഷന്‍ വൈസ് ചെയര്‍മാന്‍ ജോര്‍ജ് കുര്യന്‍ രംഗത്തു വന്നിരുന്നു.